ആയിരം ഇതളുള്ള താമര.. പുരാണങ്ങളില്‍ പറയുന്ന, അപൂര്‍വമായി മാത്രം വിരിയുന്ന, സഹസ്രദളത്താമര വിരിഞ്ഞിരിക്കുയാണ് ചെട്ടിക്കുളങ്ങര കൈതവടക്ക് രാഹുല്‍ ആര് പിള്ളയുടെ വീടിന്റെ മട്ടുപ്പാവില്‍. രാഹുലിന്റെ ഭാര്യ ആതിരയാണ് ടെറസില്‍ വിവിധ തരം താമരകള്‍ നട്ടുവളര്‍ത്തുന്നത്. 43 ഇനം താമരയാണ് രാഹുലും ആതിരയും മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അമയയും ചേര്‍ന്ന് ഇവിടെ നട്ടുവളര്‍ത്തുന്നത്.
ദേവീദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ പറയുന്ന താമര വളരെ അപൂര്‍വമായി മാത്രമാണ് കേരളത്തിലെ കാലാവസ്ഥയില്‍ വിരിഞ്ഞിട്ടുള്ളത്. വിപണന സാധ്യത കൂടുതലുള്ള ഈ താമരയുടെ വിത്തുകള്‍ക്കും ആവശ്യക്കാരേറെയാണ്. മനസ് വെച്ചാല്‍ മട്ടുപ്പാവിലും സഹസ്രദളം വിരിയുമെന്ന് കാണിച്ചുതരികയാണ് ഈ കുടുംബം
Discussion about this post