കോവിഡ് കവര്‍ന്നെടുത്ത പൂരക്കാഴ്ചകളില്‍ അതിജീവനത്തിന്റെ പുത്തന്‍ മാതൃകകള്‍ തീര്‍ത്ത് ഒരു കലാകാരന്. ഉത്സവങ്ങളും മേളങ്ങളും ഇല്ലാതായതോടെ ജോലി നഷ്ടപ്പെട്ട കലാകാരന്മാരുടെ പ്രതിനിധിയാണ് രാജീവ് മാരാര്‍.
വീടിന്റെ പരിസരവും മട്ടുപ്പാവുമൊക്കെ പ്രയോജനപ്പെടുത്തി അലങ്കാരമത്സ്യകൃഷിയിലൂടെ ഉപജീവനത്തിനൊപ്പം വര്ണവിസ്മയമൊരുക്കുകയാണ് രാജീവ്. ഏയ്ഞ്ചലും ഓസ്ക്കാറും ഗപ്പിയുമടക്കം നിരവധി അലങ്കാര മത്സ്യങ്ങള്‍ ഇവിടെയുണ്ട്.
വരുമാനത്തിനൊപ്പം വിനോദവും സാധ്യമാകുന്ന മേഖലയാണ് അലങ്കാരമത്സ്യകൃഷിയന്ന് രാജീവ് പറയുന്നു.
Discussion about this post