ലോക്ഡൗണ്‍ സമയം കൃഷിക്കായി വിനിയോഗിക്കാമെന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ‘വീട്ടിലിരിക്കാം , വിളയൊരുക്കാം’ ക്യാമ്പനിയിനില്‍ നിങ്ങള്‍ക്കും ഭാഗമാകാം. നിങ്ങളുടെ കൃഷി വിശേഷങ്ങള്‍ അഗ്രി ടീവിയുമായി പങ്കുവെക്കൂ.
തന്റെ കൃഷി അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്ക് വെക്കുകയാണ് കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ രാജൻ മാസ്റ്ററും കുടുംബവും. ലോക്ഡൗണ്‍ സമയത്തു വീട്ടിലെ ടെറസിലാണ് മാസ്റ്റർ പച്ചക്കറി കൃഷി ചെയ്യുന്നത്. നൂറോളം ഗ്രോ ബാഗുകളിൽ ആണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വർഷവും ടെറസ് കൃഷിയിലൂടെ പച്ചക്കറി കൃഷി നടത്തി വിജയം നേടിയിരുന്നു ഇദ്ദേഹം .
ഗ്രോബാഗില്‍ കൃഷി ചെയ്യുന്ന രീതി
ചകിരി ചോറ്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു ഗ്രോബാഗ് മിശ്രിതം തയ്യാറാക്കുന്നു. തുടർന്ന് വിത്ത് പാകുന്നു.
Discussion about this post