പത്തു രൂപയുടെ കത്തി മാത്രം മതി മുകുന്ദൻ ചേട്ടന് അതി മനോഹര ടയർ ചട്ടികൾ നിർമ്മിക്കുവാൻ. എറണാകുളം, പട്ടിമറ്റം സ്വദേശി മുകുന്ദൻ ചേട്ടൻ അതിസൂക്ഷ്മതയോടെ ഒരുക്കുന്ന ചട്ടികൾക്ക് ആവശ്യക്കാർ ഏറെയാണ്. കത്തി ഉപയോഗിച്ച് ആദ്യം ടയറിൽ ത്രികോണാകൃതിയിൽ അടയാളങ്ങൾ രേഖപ്പെടുത്തുന്നു, പിന്നീട് അത് മുറിച്ച് ടയറിനെ പൂവിൻറെ ആകൃതിയിലേക്ക് രൂപപ്പെടുത്തുന്നു. ടയറിൻറെ അടിഭാഗം കൂടുതൽ ദൃഢതയോടെയിരിക്കുവാൻ ട്യൂബ് ഒട്ടിച്ച് ചേർക്കുന്നു. പിന്നീട് നിറങ്ങൾ ചാർത്തുന്നു. ജലസസ്യങ്ങൾ ഉൾപ്പെടെയുള്ള ചെടികൾ നടുവാനും മത്സ്യങ്ങളെ വളർത്തുവാനും ഇത് ഉപയോഗപ്പെടുത്താം. വെള്ളം നിറച്ച് കുട്ടികൾക്ക് കളിക്കാൻ വേണ്ടിയും ഈ ടയർ ചട്ടികൾ മികച്ചത് തന്നെ.
Discussion about this post