Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

വെണ്ടകൃഷിക്കെന്തു വേനലും വർഷവും

Agri TV Desk by Agri TV Desk
September 9, 2022
in കൃഷിരീതികൾ
38
SHARES
Share on FacebookShare on TwitterWhatsApp

വേനൽക്കാലം ആയാലും മഴക്കാലം ആയാലും ഒരു പോലെ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളയാണ് വെണ്ട.

അന്താരാഷ്ട്ര തലത്തിൽ Okra എന്നും വിളിക്കും.

നമ്മുടെ ചെമ്പരത്തിയുടെ കുടുംബക്കാരൻ.
Malvaceae തറവാട്. (ഇലയുടെ വഴു വഴുപ്പും പൂക്കളുടെ ആകൃതിയും ഓർക്കുക).

വെണ്ടയിലെ ഇല ചുരുട്ടി പുഴുവിന്റെ ചിന്നവീടാണ് ചെമ്പരത്തി. രണ്ട് ചെടികളിലും ഈ കീടത്തെ കാണാം.

വെണ്ടയുടെ പോഷക ഗുണങ്ങൾ കേട്ടാൽ നമിക്കും

ഗ്ലൈസെമിക് ഇൻഡക്സ് 20 ആയതിനാൽ diabetic patients ന് ഇവൻ നൻപൻ.

Pectin പോലെ ഉള്ള ദഹന നാരുകളാൽ സമൃദ്ധം ആയതിനാൽ cholesterol അടിഞ്ഞു കൂടാതെ വേഗം ശരീരം കാലിയാക്കും. മലബന്ധവും പമ്പ കടക്കും.

Folic ആസിഡിന്റെ ധാരാളിത്തം മൂലം ഇവൻ ഗർഭിണികളുടെ പ്രിയതോഴൻ.

Iodine കലവറ ആകയാൽ Goitre വരാതെ കാക്കും.

തൊലിക്ക് മിനുസം നൽകും.

ലൈംഗിക ജീവിതം ഉല്ലാസ പൂർണമാക്കും.

ഒരു പച്ചക്കറി ഇതിൽ കൂടുതൽ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത്?

അന്നം തന്നെ മരുന്ന്..

ആയതിനാൽ പോയി പത്തു ഗ്രോ ബാഗോ ചട്ടിയോ ചാക്കോ വാങ്ങി വെണ്ട കൃഷി ചെയ്യാൻ നോക്കുകയല്ലേ?

മഴക്കാലം ആണ് ഏറ്റവും അനുയോജ്യം.
മെയ്‌ മാസം വിത്തിടാൻ കേമം.ഇപ്പോൾ തുടങ്ങാം..

മഴക്കാല കൃഷിയിൽ പക്ഷെ അകലം അല്പം കൂട്ടണം. വരികൾ തമ്മിൽ രണ്ടടി. വരിയിലെ ചെടികൾ തമ്മിൽ ഒന്നരയടി.

വേനൽ കാലത്ത് ചെടികൾ തമ്മിൽ ഒരടി ആയാലും മതി. വളർച്ച അല്പം കുറവായിരിക്കും.

വേര് ജട പിടിപ്പിക്കുന്ന നിമ വിരകളുടെ (Root Knot Nematode ) ശല്യം ജാസ്തി ആയതിനാൽ സെന്റിന് 3 കിലോ എന്ന അളവിൽ പൊടിച്ച വേപ്പിൻ പിണ്ണാക്ക് അടിവളമായി ചാണകപ്പൊടി, എല്ലു പൊടി എന്നിവയ്‌ക്കൊപ്പം ചേർത്ത് കൊടുക്കണം.

Paecilomyces lilacinus എന്ന ജീവാണു നിമാവിര നാശിനി അടിവളത്തോടൊപ്പം ചേർത്ത് കൊടുക്കുന്നതും നല്ലത് തന്നെ. ഇടയ്ക്കിടെ ബന്ദി ചെടികൾ (Marigold ) നട്ട് കൊടുക്കാം.

18:9:18 എന്ന NPK mixture ചെറിയ അളവിൽ അടിവളമായി, വേണമെങ്കിൽ നൽകാം.

നല്ല ഇനങ്ങൾ ഏതൊക്കെ എന്ന് നോക്കാം

അർക്ക അനാമിക: അഞ്ചു അരികുകൾ(edges) ഉള്ള പച്ച നിറത്തിലുള്ള ഇടത്തരം കായ്കൾ

പർബാനി ക്രാന്തി: കടും പച്ച നിറത്തിൽ ഉള്ള ഇടത്തരം കായ്കൾ

അർക്ക ആഭ

വർഷ ഉപഹാർ

സുസ്ഥിര :വീട്ടു വളപ്പിലെ കൃഷിക്ക് യോജിച്ച ഇനം .ദീർഘ നാൾ വിളവ് തരും

സൽക്കീർത്തി

ആനക്കൊമ്പൻ

അരുണ: ചുവന്ന വെണ്ടയ്ക്ക

ഇനി സങ്കരൻമാരും സങ്കരികളും

സാഹിബ (Hyveg Seeds)

സുൽത്താൻ (Hyveg Seeds )

രാധിക (Advanta Seeds)

Bhindi No 10 (Mahyco )

ഗർജ്ജന (East West Seed Company)

അരുണ (ചുവന്ന വെണ്ടയ്ക്ക )

സമ്രാട് (Samrat.Nunhems Seeds)

Radhe Radhe (Sanjeevani Seeds ) ഇങ്ങനെ നിരവധി.

നട്ടു 42-45 ദിവസമൊക്കെ ആകുമ്പോൾ വിളവെടുക്കാൻ തുടങ്ങാം.

രണ്ടു ദിവസത്തിൽ ഒരിക്കൽ വിളവെടുക്കണം.

കായ മുറ്റിയാൽ മാർക്കറ്റില്ല. ‘അരി (വിത്ത്) വയ്ക്കുന്നതിന് മുൻപ് കറി വയ്ക്കണം’ എന്നറിയാമല്ലോ.

മൂന്ന് വിളവെടുപ്പ് കഴിയുമ്പോൾ ഒരു മേൽവളം നൽകണം.

ഒരു ചെടിയിൽ നിന്നും 25-30 കായ്കൾ വരെ പറിക്കാം.

വിത്ത് 6-12 മണിക്കൂർ കുതിർത്തിട്ടു വിതച്ചാൽ വേഗം മുള വരും.

രാവിലെ വിളവെടുക്കണം. തലേന്ന് രാത്രിയിൽ ചെടി കുളിർക്കെ നനച്ചു രാവിലെ വിളവെടുത്താൽ കായ്കൾക്ക് മിഴിവ് കൂടും.

കായ് തുരപ്പൻ പുഴു
തണ്ട് തുരപ്പൻ പുഴു
ഇല ചുരുട്ടി പുഴു
പച്ചത്തുള്ളൻ (Green Hopper, Jassid (
മണ്ഡരി
മീലിമൂട്ട
എന്നിവയാണ് പ്രധാന കീടങ്ങൾ

നരപ്പ് രോഗം
ഇലപ്പുള്ളി
പൊടിപ്പൂപ്പ്
എന്നിവയാണ് പ്രധാന രോഗങ്ങൾ.

കൃഷി തുടങ്ങുന്നതിന് മുൻപ് നിങ്ങളുടെ കൃഷി ഓഫീസറുമായി വെണ്ടയിൽ വരാവുന്ന രോഗകീടങ്ങളെ കുറിച്ചും നിയന്ത്രണമാർഗങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കുക.അപ്പ (Ageratum conyzoides) എന്ന കളച്ചെടിയിൽ നിന്നും പലപ്പോഴും നരപ്പ് രോഗം പിടി പെടാം. ആയതിനാൽ തോട്ടം കളകളില്ലാതെ വൃത്തിയായി സൂക്ഷിക്കണം.

ചോളം ഇടവിളയായി ചെയ്യുന്നത് നല്ലതാണ്.

അപ്പോൾ നേരമായി, കാലമായി,

‘ഞങ്ങളും കൃഷിയിലേക്ക് ‘.

10 വെണ്ട ചെടി നട്ട് 250-300 കായ്കൾ പറിക്കാൻ തയ്യാറാവുക.

എഴുതി തയ്യാറാക്കിയത് -പ്രമോദ് മാധവൻ, കൃഷി ഡയറക്ടർ, ദേവികുളം ഇടുക്കി

Tags: cultivationokravenda
Share38TweetSendShare
Previous Post

സുമോ കപ്പ കൃഷിയിൽ വിജയഗാഥ രചിച്ച കർഷകൻ

Next Post

ടയർ ചെടിയിലെ മനോഹര കരവിരുത് ഒരുക്കുന്ന മുകുന്ദൻ ചേട്ടനെ പരിചയപ്പെടാം

Related Posts

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം
അറിവുകൾ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

Next Post
ടയർ ചെടിയിലെ മനോഹര കരവിരുത് ഒരുക്കുന്ന മുകുന്ദൻ ചേട്ടനെ പരിചയപ്പെടാം

ടയർ ചെടിയിലെ മനോഹര കരവിരുത് ഒരുക്കുന്ന മുകുന്ദൻ ചേട്ടനെ പരിചയപ്പെടാം

Discussion about this post

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies