പീച്ചില്‍ തോട്ടങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നൊരു നാട്. ആലപ്പുഴയിലെ ഒരു കൊച്ചു പീച്ചില്‍ ഗ്രാമം. അതാണ് ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പള്ളാത്തറ. നാട്ടില്‍ തരിശ് കിടന്ന 20 ഏക്കറോളം ഭൂമിയിലാണ് ഇങ്ങനെ പീച്ചിലുകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. അത് സാധ്യമാക്കിയതോ തൊഴിലുറപ്പില്‍ നിന്ന് കൃഷിയിലേക്കിറങ്ങിയ കുറെ വീട്ടമ്മമാര്‍ ഉള്‍പ്പെടുന്ന സംഘങ്ങളുടെ അധ്വാനം. 20 ഗ്രൂപ്പുകളായി തിരിഞ്ഞാണ് പീച്ചില്‍ കൃഷി. 220 അംഗങ്ങളില്‍ 180 പേരും തൊഴിലുറപ്പില്‍ നിന്ന് എത്തിയവരാണ്. പൂര്‍ണമായും ജൈവരീതിയിലാണ് ഇവരുടെ പീച്ചില്‍ കൃഷി.
കൃഷിവകുപ്പിന്റെ ആത്മപദ്ധതിക്ക് കീഴിലാണ് പള്ളാത്തറയിലെ കാര്‍ഷിക ഗ്രാമം രൂപീകരിച്ചത്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയുമെല്ലാം പൂര്‍ണ പിന്തുണയാണ് വീട്ടമ്മമാരടങ്ങുന്ന ഈ കര്‍ഷക സംഘത്തിന്റെ പ്രചോദനം.
സ്ത്രീകളെ കൃഷി ജോലികളില്‍ സ്വയം പര്യാപ്തരാക്കാനാനും അവര്‍ക്കൊരു അധിക വരുമാനം നേടിക്കൊടുക്കാനും ഈ കൃഷി ഏറെ സഹായകമായി. കൃഷി തുടരണമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ വീട്ടമ്മമാര്‍. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും മികച്ചൊരു മാതൃക സൃഷ്ടിക്കുകയാണ് പള്ളാത്തറയെന്ന ഈ പീച്ചില്‍ ഗ്രാമം.
Discussion about this post