Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

പാഷൻ ഫ്രൂട്ട് വിഭവങ്ങൾ

Agri TV Desk by Agri TV Desk
September 19, 2020
in ഫലവര്‍ഗ്ഗങ്ങള്‍
419
SHARES
Share on FacebookShare on TwitterWhatsApp

നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന പഴമാണ് പാഷൻഫ്രൂട്ട്. ഇവയെ വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി എങ്ങനെ മാറ്റാം എന്ന് നോക്കാം.

പാഷൻ ഫ്രൂട്ട് ഹൽവ

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നര കപ്പ് പാഷൻ ഫ്രൂട്ട് ജ്യൂസ് തിളപ്പിക്കുക. ഇനി വേണ്ടത് പഞ്ചസാരയും നെയ്യുമാണ്. കാൽ കപ്പ് പഞ്ചസാരയും രണ്ട് ടേബിൾ സ്പൂൺ നെയ്യുമെടുക്കാം. ഇവ അല്പാല്പമായി ജ്യൂസിലേക്ക് ചേർത്ത് ഇളക്കി കൊടുക്കാം. അരക്കപ്പ് പാലും അരക്കപ്പ് പാൽപ്പേട പൊടിച്ചതും വേണം. പഞ്ചസാരയും നെയ്യും ചേർത്ത ശേഷം പാലും പാൽപേടയും ചേർക്കാം. വറ്റി  തുടങ്ങുമ്പോൾ തീ കുറച്ച് 10 മിനിറ്റ് വേവിക്കാം. അതിനുശേഷം തീയിൽ നിന്നും മാറ്റി ഏലയ്ക്കാപൊടിയും ചേർത്ത് മുകളിൽ ബദാം കൊണ്ട് അലങ്കരിച്ച് ഉപയോഗിക്കാം.

 പാഷൻ ഫ്രൂട്ട് സ്ക്വാഷ്

ഒരു കപ്പ് പാഷൻഫ്രൂട്ട് പൾപ്പ് മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഇത് അരിച്ചെടുത്ത് ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കാം. ഒട്ടുന്ന പരുവം ആകുമ്പോൾ തീ കുറച്ച ശേഷം ഒരു ടേബിൾസ്പൂൺ സിട്രിക് ആസിഡ് ചേർത്ത് വാങ്ങാം. ഒരുപാട് ദിവസം കേട് കൂടാതെ സൂക്ഷിക്കുന്നതിനായി അര ടേബിൾസ്പൂൺ പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ് ചേർക്കണം. ശേഷം നന്നായി ഇളക്കി കുപ്പിയിലാക്കി സൂക്ഷിക്കാം.

 പാഷൻ ഫ്രൂട്ട് ജാം

250 ഗ്രാം പാഷൻഫ്രൂട്ട് പൾപ്പ് രണ്ടര കപ്പ് വെള്ളം ചേർത്ത് ചെറുതീയിൽ വേവിക്കാം. തുടർച്ചയായി ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. തിള വരുമ്പോൾ അതിലേക്ക് 250 ഗ്രാം പഞ്ചസാര ചേർക്കാം. ഒപ്പം അര ടീസ്പൂൺ പെക്ടിൻ പൗഡറും ചേർക്കണം. അതിനു ശേഷം അര ടീസ്പൂൺ സിട്രിക് ആസിഡ് ചേർത്ത് 30 മിനിറ്റ് നേരം ജാം പരുവമാകുന്നതുവരെ വേവിക്കാം. ജാം പരുവമായ ശേഷം തീ കുറയ്ക്കാം. പിന്നീട് ഒരു ജാറിലേക്ക് പകർത്തി തണുത്തതിനുശേഷം ഉപയോഗിക്കാം.

 പാഷൻ ഫ്രൂട്ട് വൈൻ

ഒരു പാത്രത്തിൽ വെള്ളം ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ പാഷൻഫ്രൂട്ട് തൊലി ചേർത്ത് ഇളക്കാം. ശേഷം അരിച്ചെടുത്ത് ജ്യൂസ് മാറ്റിവയ്ക്കുക. ഇതിലേക്ക് ഒരു കിലോ പാഷൻഫ്രൂട്ട് പൾപ്പും രണ്ട് കിലോ പഞ്ചസാരയും വെള്ളവും ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് നന്നായി ഇളക്കണം. മൊത്തത്തിൽ 3 ലിറ്റർ വെള്ളമാണ് വേണ്ടത്. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. ശേഷം വായു കടക്കാത്ത മൺകലത്തിലാക്കി 41ദിവസം സൂക്ഷിക്കാം. എല്ലാദിവസവും മരത്തടി ഉപയോഗിച്ച് ഇളക്കിക്കൊടുക്കണം. 41 ദിവസത്തിനുശേഷം ഒരു തുണിയിലൂടെ പിഴിയാതെ അരിച്ചെടുക്കണം. ഇങ്ങനെ അരിച്ചെടുത്ത വൈൻ ആറുമണിക്കൂർ ഭരണിയിൽ തുണി മൂടി കെട്ടി സൂക്ഷിച്ചശേഷം ഒരിക്കൽ കൂടി അരിച്ചെടുത്ത് ഉപയോഗിക്കാം.

 

 

 

Share419TweetSendShare
Previous Post

പാലക്കാട് ജില്ലയില്‍ നെല്‍കൃഷി വിളവെടുപ്പ് രണ്ടായിരം ഹെക്ടറില്‍ പൂര്‍ത്തിയായി

Next Post

മണിപ്ലാന്റില്ലാതെ എന്ത് ഇന്‍ഡോര്‍ ഗാര്‍ഡന്‍

Related Posts

അലങ്കാരത്തിനും ആദായത്തിനും വെൽവെറ്റ് ആപ്പിൾ
ഫലവര്‍ഗ്ഗങ്ങള്‍

അലങ്കാരത്തിനും ആദായത്തിനും വെൽവെറ്റ് ആപ്പിൾ

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു
ഫലവര്‍ഗ്ഗങ്ങള്‍

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.
ഫലവര്‍ഗ്ഗങ്ങള്‍

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

Next Post
മണിപ്ലാന്റില്ലാതെ എന്ത് ഇന്‍ഡോര്‍ ഗാര്‍ഡന്‍

മണിപ്ലാന്റില്ലാതെ എന്ത് ഇന്‍ഡോര്‍ ഗാര്‍ഡന്‍

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV