ലോക്ഡൗണ്‍ സമയം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നവരാണ് ക്ഷീര കർഷകർ. ലഭിക്കുന്ന പാൽ വിതരണം ചെയ്യാൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പല ക്ഷീര കര്‍ഷകരുടെ കൈയിലുമുള്ള പാൽ നശിച്ചു പോകുന്ന സ്ഥിതി ഉണ്ട്.
ലഭിക്കുന്ന പാൽ മൂല്യവർധിത ഉൽപ്പന്നങ്ങളായി മാറ്റാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ലോക്ഡൗണ്‍ സമയമായതിനാല്‍ പുറത്തു പോയി ഇത് പഠിക്കാനും സാധിക്കില്ല. ഇത്തരം സാഹചര്യത്തിലുള്ള ക്ഷീര കർഷകർക്കു വേണ്ടിയാണ് അഗ്രി ടീവി പാലിന്റെ ഒരു മൂല്യ വർധിത ഉൽപ്പന്നമായ പനീർ നിർമിക്കുന്ന രീതി പഠിപ്പിക്കുന്ന വീഡിയോ ഷെയർ ചെയുന്നത്.
പാലിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നമായ പനീർ നിർമിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുന്നു കൊല്ലം സ്വദേശിയായ പ്രേംജിത് .ഇദ്ദേഹം ഒരു സമ്മിശ്ര കർഷകനാണ് .പ്രേംജിത് സൊസൈറ്റിയിൽ കൊടുത്ത പാലിന്റെ ബാക്കി പതിനാലു ലിറ്റർ പാൽ പനീറാക്കി മാറ്റുകകയാണ് .ചെറിയ തീയ്യിലാണ് ഇത് ചെയേണ്ടത് അടിയിൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം .പാൽ പിരിഞ്ഞിതിനു ശേഷം ബാക്കി വരുന്ന വെള്ളം കൊണ്ട് സിപ് -അപ്പ് ഉണ്ടാക്കാൻ സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു .നാരങ്ങാ നീര് ഉപയോഗിച്ചു പാൽ പിരിച്ചതിനു ശേഷം വെള്ളത്തിൽ നിന്ന് ബാക്കി ഭാഗം അരിച്ചു മാറ്റിയെടുക്കുകയാണ് . പിന്നീട് തുണിയിൽ പൊതിഞ്ഞു പിഴിഞ്ഞ് വെയിറ്റ് വച്ചാണ് പനീർ ആക്കുന്നത് വീഡിയോ കാണൂക .
Discussion about this post