Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

നിലക്കടല കൃഷി ചെയ്യാം

Agri TV Desk by Agri TV Desk
November 15, 2020
in കൃഷിരീതികൾ
357
SHARES
Share on FacebookShare on TwitterWhatsApp

എണ്ണക്കുരുക്കളുടെ രാജാവ് എന്നാണ് നിലക്കടല അറിയപ്പെടുന്നത്. നിലക്കടലയിൽ അൻപത് ശതമാനം എണ്ണ അടങ്ങിയിട്ടുണ്ട്.സോയാബീൻ കഴിഞ്ഞാൽ ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് നിലക്കടല. മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കൊഴുപ്പ്, ഫോസ്ഫറസ്, ഇരുമ്പ്, വൈറ്റമിൻ ഇ, മഗ്നീഷ്യം,  സിങ്ക്,  പൊട്ടാസ്യം,  കോപ്പർ എന്നിങ്ങനെയുള്ള പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

വറുത്ത നിലക്കടലയിൽ ഉപ്പുചേർത്ത് അരച്ചെടുത്താൽ പീനട്ട് ബട്ടറായി. കുട്ടികളുടെ ആരോഗ്യത്തിന് പീനട്ട് ബട്ടർ വളരെ നല്ലതാണ്. നിലക്കടല ശരിയായ രീതിയിൽ ദഹിക്കുന്നതിനും പീനട്ട് ബട്ടർ രൂപത്തിൽ കഴിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിനും ശരീരപുഷ്ടിക്കും നിലക്കടലയും ശർക്കരയും ചേർത്ത് ഉണ്ടാക്കിയ കടലമിഠായി പാലിനൊപ്പം ചേർത്ത് കഴിക്കാം. കടലപ്പിണ്ണാക്കിൽ താരതമ്യേന കൂടുതൽ നൈട്രജൻ അടങ്ങിയിരിക്കുന്നതിനാൽ വളമായി ഉപയോഗിക്കാം.

ബഹുവിള കൃഷിയിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ വിളയാണ് നിലക്കടല. കപ്പ കൃഷിയിലും തെങ്ങിൻ തോപ്പുകളിൽ ഉം ഇടവിളയായി കൃഷി ചെയ്യാം. നെൽപ്പാടങ്ങളിൽ മൂന്നാം വിളയായും കൃഷി ചെയ്യാം.

 കൃഷിക്കാലം

മഴയെ ആശ്രയിച്ചുള്ള കൃഷി മേയ്- ജൂൺ മുതൽ സെപ്റ്റംബർ- ഒക്ടോബർ വരെയാണ്. ജലസേചനം നൽകി കൃഷി ചെയ്യുകയാണെങ്കിൽ ജനുവരി മുതൽ മെയ് മാസം വരെ കൃഷി ചെയ്യാം.

മണൽ കലർന്ന ഇളക്കമുള്ളതും ജൈവാംശമുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം.

പടർന്നു വളരുന്ന ഇനങ്ങളെക്കാൾ കുറ്റിയായി വളരുന്ന ഇനങ്ങളാണ് ഇപ്പോൾ സാധാരണയായി കൃഷി ചെയ്യുന്നത്. റ്റി എം വി  2, റ്റി എം വി 7, റ്റി ജി 3, റ്റി ജി 14, സ്പാനിഷ് ഇമ്പ്രൂവ്ഡ്, സ്നേഹ സ്നിഗ്ദ്ധ എന്നിവ കൃഷിചെയ്യാൻ അനുയോജ്യമായ ഇനങ്ങളാണ്. , റ്റി ജി 3, റ്റി എം വി  2,റ്റി എം വി 7 എന്നിവ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാനുതകുന്ന ഇനങ്ങളാണ്.ഒരു സെന്റിൽ കൃഷിചെയ്യാൻ 400 ഗ്രാം വിത്ത് വേണം. മുഴുത്തതും ഇരുണ്ട തവിട്ടു നിറത്തിലുള്ളതുമായ വിത്തുകൾ വിതയ്ക്കാം.

വിത്തു വിതയ്ക്കുന്നത് രണ്ടാഴ്ച മുൻപ് സെന്റിന് ഒന്നു മുതൽ മൂന്ന് കിലോഗ്രാം കുമ്മായം എന്നതോതിൽ ചേർത്ത് പുളിരസം ക്രമീകരിക്കണം.നിലം നന്നായി ഉഴുത് ചാലുകളെടുത്ത് വിത്ത് വിതയ്ക്കാം. അടിവളമായി ഒരു സെറ്റിന് 8 കിലോഗ്രാം അഴുകി പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ ഉപയോഗിക്കണം. ഒരു സെന്റിന് 87 ഗ്രാം യൂറിയ,1665 ഗ്രാം റോക്ക് ഫോസ്ഫേറ്റ്,  501 ഗ്രാം പൊട്ടാഷ് എന്നിവയും അടിവളമായി ചേർക്കാം.വരികൾ തമ്മിലും കുഴികൾ തമ്മിലും 15 സെന്റീമീറ്റർ അകലം പാലിക്കണം. ഉറുമ്പിനെ തടയുന്നതിനായി മഞ്ഞൾപൊടിയോ ഉപ്പോ ഉപയോഗിക്കാം. ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് വിത്തുകൾ പാകിയാൽ വേഗം മുളച്ചു കിട്ടും.

നട്ട് 40 ദിവസങ്ങൾക്ക് ശേഷം ( പൂക്കുന്ന സമയത്ത്) ചെറിയതോതിൽ കുമ്മായം വിതറി മേൽ മണ്ണ് മാത്രം ചെറുതായി കിളച്ച് ചുവട്ടിൽ ചേർത്തുകൊടുക്കാം. 45 ദിവസങ്ങൾക്കുശേഷം ചുവട്  ഇളക്കുകയോ കിളക്കുകയോ ചെയ്യരുത്.

ചിതലിന്റെ ആക്രമണം തടയാൻ 20 ഗ്രാം മെറ്റാറൈസിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ചിത്ര കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിന് വേപ്പിൻപിണ്ണാക്ക് അടിവളത്തോടൊപ്പം ചുവട്ടിലിടുകയോ വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുകയോ ചെയ്യാം. ഇലപ്പുള്ളിരോഗം തടയുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കാം. വിതയ്ക്കുന്നതിനു മുമ്പ് സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നതും നല്ലതാണ്. ഇലപ്പുള്ളി രോഗം രൂക്ഷമാണെങ്കിൽ ബോർഡോ മിശ്രിതം തളിച്ച് കൊടുക്കാം.

ഇലകൾ മഞ്ഞളിച്ച് ഉണങ്ങാൻ തുടങ്ങുന്ന സമയത്ത് നിലക്കടല വിളവെടുക്കാം. തൊണ്ടിനകത്തുള്ള വിത്തിന്റെ പുറംതൊലി തവിട്ടുനിറമാകുന്നതും വിളവെടുക്കാനായതിന്റെ മറ്റൊരു ലക്ഷണമാണ്. ചെടികൾ പിഴുതെടുത്ത് നിലക്കടല ശേഖരിച്ച് ഉണക്കി സംഭരിക്കാം.

Share357TweetSendShare
Previous Post

പപ്പായ കൃഷിയിലെ സാധ്യതകള്‍

Next Post

നിലപ്പനയുടെ ഗുണങ്ങൾ അറിയാം

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

നിലപ്പനയുടെ ഗുണങ്ങൾ അറിയാം

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies