Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

തെങ്ങിന്‍ തോപ്പിലെ മള്‍ബറി വളര്‍ത്തല്‍

Agri TV Desk by Agri TV Desk
November 15, 2021
in അറിവുകൾ
35
SHARES
Share on FacebookShare on TwitterWhatsApp

മള്‍ബറി എന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ വരുക അതിന്റെ ഇളം പച്ചനിറത്തിലുള്ള തളിരിലകളും ഒപ്പം സുന്ദരിയായ പട്ടുനൂല്‍ പുഴുവിനെയുമാവും. വെള്ള മള്‍ബറിയാണ് നമുക്ക് പരിചിതം. എന്നാല്‍ അറിയുക, പതിനാറോളം ഇനങ്ങള്‍ മള്‍ബറിയിലുണ്ട്. സങ്കര ഇനങ്ങള്‍ വേറെയും. വെള്ള, കറുപ്പ്, ചുവപ്പ്, ചെറുപഴങ്ങളുടെ കൂട്ടമാണ് ഒരു പഴം. സിയാനിന്‍ എന്ന പദാര്‍ഥമാണ് പഴങ്ങള്‍ക്ക് ചുവപ്പുനിറം നല്‍കുന്നത്. സിയാനിന്റെ അളവ് കൂടുന്തോറും നിറം കടുത്തുവരും. കറുത്ത മള്‍ബറി പഴുക്കാറായാല്‍ ആദ്യം പിങ്ക്, പിന്നെ ഇളം ചുവപ്പ്- ചുവന്നുചുവന്ന് ഒടുവില്‍ നിറയെ പഴച്ചാറുമായി കറുത്ത പഴമായി മാറും. കറുത്ത മള്‍ബറി പഴത്തിനുവേണ്ടി വളര്‍ത്തുമ്പോള്‍ വെള്ളയിനം പഴത്തിനു പുറമേ ഇലകള്‍ക്ക് വേണ്ടികൂടി വളര്‍ത്തുന്നു.

മള്‍ബറി പഴങ്ങളില്‍ ഓര്‍ഗാനിക് ആസിഡുകള്‍, ഫ്രക്ടോസ്, കരോട്ടിന്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിനുകള്‍ സി, കെ, പിപി, ഗ്രൂപ്പ് ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഘടനയുടെ ഭാഗമായ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ വാര്‍ദ്ധക്യത്തെ തടയുന്നു, ചര്‍മ്മത്തിന്റെയും മുടിയുടെയും അവസ്ഥ മെച്ചപ്പെടുത്തുന്നു. . ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ടോണ്‍സിലൈറ്റിസ്, രക്താതിമര്‍ദ്ദം, ടോണ്‍സിലൈറ്റിസ്, മറ്റ് രോഗങ്ങള്‍ എന്നിവ ചികിത്സിക്കാന്‍ നാടോടി വൈദ്യത്തില്‍ മള്‍ബെറി ഉപയോഗിക്കുന്നു.

മള്‍ബറി പഴത്തിലെ പോഷകാംശങ്ങള്‍ 100 ഗ്രാം മള്‍ബറി പഴത്തില്‍

കാര്‍ബോഹൈഡ്രേറ്റ്- 4.5 ഗ്രാംനാരുകള്‍- 2 ഗ്രാം

88 ശതമാനം വെള്ളം, ബാക്കി ലവണങ്ങള്‍.

കൊഴുപ്പ്, സോഡിയം, കൊളസ്റ്ററോള്‍ നിസ്സാര അളവില്‍.

വിറ്റാമിന്‍ കെ, സി, ഇരുമ്പ്, റൈബോഫ്‌ലേവിന്‍ ഉയര്‍ന്ന അളവില്‍. കൂടാതെ 120 കെ.ജെ.യ്ക്ക് തുല്യമായ ഊര്‍ജവും നല്‍കുന്നു.

മള്‍ബറി ചെടിയുടെ ഔഷധഗുണം പണ്ടുമുതലേ അറിവുള്ളതാണ്.

ഇലച്ചാറ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രത്യേകിച്ചും അമിതാഹാരം മൂലമുണ്ടാകുന്ന പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നു. രക്തവര്‍ധനയ്ക്കും വിളര്‍ച്ച മാറ്റുവാനും വൃക്കരോഗങ്ങള്‍ക്കും ഞരമ്പുസംബന്ധമായ രോഗങ്ങള്‍ക്കും അകാലനരയ്ക്കും ആന്തരിക സ്രവങ്ങളുടെ സന്തുലനത്തിനും മള്‍ബറി നല്ലതത്രേ! കണ്ണുകളുടെ വരള്‍ച്ച തടയുന്നതിനും മുടിവളര്‍ച്ചയ്ക്കും മള്‍ബറിച്ചാറുകള്‍ക്ക് കഴിയുന്നു.

മള്‍ബറി ചെടികള്‍ നിത്യഹരിതങ്ങളാണ്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണ് അഭികാമ്യം. വിത്ത് നട്ടുവളര്‍ത്തുന്നവയ്ക്ക് കമ്പ് നട്ടുവളര്‍ത്തുന്നവയേക്കാള്‍ കരുത്തുകൂടും. ഒട്ടിക്കല്‍ വഴി സങ്കരയിനം ഉത്പാദിപ്പിക്കാം.

പഴത്തിന് പുറമേ സമതലങ്ങളില്‍ കാറ്റ് ചെറുക്കുന്നതിനും ജൈവവേലിയായും മള്‍ബറി വളര്‍ത്താം.

നൂറ്റന്‍പതോളം ഇനങ്ങള്‍ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങള്‍ മള്‍ബറി മാത്രമേ കൃഷി ചെയ്യുന്നുള്ളു.

ഏറ്റവും ജനപ്രിയമായ ഇനങ്ങള്‍

”മോറസ് അല്‍ബാ”(Morus alba) എന്ന ഇനം പട്ടുനൂല്‍ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാണ്‍.

പഴങ്ങള്‍ക്കു വേണ്ടി കൃഷി ചെയ്യുന്നത് ”മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാണ്‍.

പഴത്തിനും തടിക്കും വേണ്ടി വളര്‍ത്തുന്ന ഇനമാണ് ”മോറസ് കബ്രാ”(Morus cabra).

മള്‍ബറിയുടെ പഴത്തിന് നിരവധി പോഷകഗുണങ്ങള്‍ ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു.എന്നാല്‍ ഇവിടെ നമുക്ക് ആവശ്യം അവയുടെ പഴങ്ങള്‍ അല്ല. അവ തീറ്റപ്പുല്‍ പോലെ തെങ്ങിനും മറ്റും ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് ചിന്ത. തീറ്റപ്പുല്ല് പോലെ തന്നെ കൂടുതല്‍ വളര്‍ച്ചയും, വിളവും കിട്ടുന്ന ഇനങ്ങള്‍ തന്നെ കൃഷി ചെയ്യുകയും വേണം. ‘വി വണ്‍’ (V1) എന്ന ഇനമാണ് ഇതില്‍ ഏറെ മെച്ചപ്പെട്ടത് എന്ന് അറിയുവാന്‍ കഴിഞ്ഞു. മറ്റേതെങ്കിലും ഉണ്ടോ എന്നതും അറിയില്ല. പശു ,ആട്,കോഴി ,മീന്‍ ,മുയല്‍ എന്നിവയ്ക്ക് എല്ലാം മള്‍ബറിയുടെ ഇല നല്ലൊരു തീറ്റവസ്തു ആണ്. വലിയ സംരക്ഷണം ഒന്നും ഇല്ലാതെ ഇവ വളര്‍ത്തിയെടുക്കുവാനും കഴിയും എന്നത് കര്‍ഷകര്‍ക്ക് ഒരു നേട്ടവും ആണ്. കാലികള്‍ക്ക് തീറ്റക്ക് പുറമെ മികച്ച ഒരു ജൈവവളം കൂടിയാണ് മള്‍ബറി. ഇവയുടെ ഇലകള്‍ വേഗത്തില്‍ അഴുകി മണ്ണിനോട് ചേരുന്നു എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. മള്‍ബറിയുടെ മികച്ചയിനങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും കൃഷി ചെയ്യുവാനും ശ്രമിക്കുക.

മള്‍ബറി നടീല്‍

മറ്റേതൊരു ഫലവിളയേയും പോലെ, ചെടിയുടെ പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അല്ലെങ്കില്‍ മഞ്ഞ് ആരംഭിക്കുന്നതിന് മുമ്പ് (സെപ്റ്റംബര്‍ – ഒക്ടോബര്‍) മള്‍ബറി വൃക്ഷം വസന്തകാലത്ത് (ഏപ്രിലില്‍) നടാം.

മള്‍ബറി നടുന്ന സ്ഥലത്തിന്റെ ആവശ്യകതകള്‍:

നന്നായി കത്തിച്ച സ്ഥലം.

കാറ്റിന്റെ സംരക്ഷണം.

നിഷ്പക്ഷ പ്രതികരണമുള്ള മിതമായ നനഞ്ഞ മണ്ണ്.

ഭൂഗര്‍ഭജലത്തിന്റെ ആഴം കുറഞ്ഞത് 1.5 മീ.

മള്‍ബറിയെ ആക്രമിക്കുന്ന പ്രധാനകീടം ഇലചുരുട്ടി പുഴുക്കള്‍ ആണ്. ഇവയെ ജൈവകീടനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയോ,കൈകൊണ്ട് ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യാം.

മള്‍ബറി ചെടികള്‍ നിത്യഹരിതങ്ങളാണ്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണ് അഭികാമ്യം. വിത്ത് നട്ടുവളര്‍ത്തുന്നവയ്ക്ക് കമ്പ് നട്ടുവളര്‍ത്തുന്നവയേക്കാള്‍ കരുത്തുകൂടും. ഒട്ടിക്കല്‍ വഴി സങ്കരയിനം ഉത്പാദിപ്പിക്കാം.

തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി

 

Tags: Mulberry
Share35TweetSendShare
Previous Post

കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീറില്‍ വിളഞ്ഞ വിത്തും

Next Post

ഇഞ്ചിനീര് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

Related Posts

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം
അറിവുകൾ

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ
അറിവുകൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

Next Post
ഇഞ്ചിനീര് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

ഇഞ്ചിനീര് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

Discussion about this post

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies