ലോകത്തിലെ ഏറ്റവും സ്വദുള്ള പഴങ്ങളുടെ പട്ടികയിലുള്ള ഒരു പഴമാണ് മെക്‌സിക്കന്‍ ആത്ത. ആന്‍ഡീസ് താഴ്‌വരകളാണ് മെക്‌സിക്കന്‍ ആത്തയുടെ ജന്മസ്ഥലം. അനോന ചെറിമോല എന്ന സസ്യനാനമത്തിലറിയപ്പെടുന്ന മെക്‌സിക്കന്‍ ആത്ത കാഴ്ചയില്‍ സാധാരണ ആത്തച്ചക്ക പോലെ തന്നെയാണ്. ആറു പഴങ്ങളുടെ രുചി ഒന്നിച്ചൊരു പഴമാണ് മെക്‌സിക്കന്‍ ആത്തയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പാഷന്‍ ഫ്രൂട്ട്, വാഴപ്പഴം, പപ്പായ, കൈതച്ചക്ക, മാമ്പഴം , നാരങ്ങ തുടങ്ങിയ പഴങ്ങളുടെ രുചികള്‍ ഒത്തുചേരുന്ന ഒരൊറ്റപ്പഴമാണ് മെക്‌സിക്കന്‍ ആത്തച്ചക്ക. പോഷക സമൃദ്ധമാണ് മെക്‌സിക്കന്‍ ആത്തപ്പഴം. 15 ശതമാനം പഞ്ചസാരയും 20 മില്ലിഗ്രാം ജീവകം സിയുമുണ്ട്. കൂടാതെ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, തയമിന്‍ റിബോഫ്‌ലേവിന്‍ ,നിയാസിന്‍, മാംസ്യം, കൊഴുപ്പ്, തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.
കേരളത്തില്‍ ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ ധാരാളമായി വളരുന്നുണ്ട്. എന്നാല്‍ ഇതിന്റെ വാണിജ്യസാധ്യത ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കുറഞ്ഞ സൂക്ഷിപ്പുകാലവും കനം കുറഞ്ഞ തൊലിയും വിളവെടുപ്പിലെ ബുദ്ധിമുട്ടുമാണ് പ്രതിസന്ധികള്‍.
വിത്തു വഴിയും ഒട്ടിച്ചും വായുവില്‍ പതികെട്ടിയും പുതിയ തൈ ഒരുക്കാവുന്നതാണ്. മെക്‌സിക്കന്‍ ആത്തയിലെ ഒരു പ്രശ്‌നം അതിലെ ആണ്‍-പെണ്‍ ഭാഗങ്ങള്‍ വ്യത്യസ്ത സമയങ്ങളിലാണ് പാകമാകുന്നതെന്നതാണ്. അതിനാല്‍ സ്വാഭാവിക പരാഗണത്തിന് സാധ്യത തീരെ കുറവാണ്.
മെക്‌സിക്കന്‍ ആത്ത സാധാരണ ആത്തച്ചക്കമരമായും ഒട്ടിക്കുക പതിവുണ്ട്. ഇന്ത്യയില്‍ ഈ രീതി 90 ശതമാനത്തോളം വിജയം കണ്ടിട്ടുണ്ട്. മെക്‌സിക്കന്‍ ആത്ത മൂന്നാം വര്‍ഷം കായ്ക്കും. 150-200 പഴങ്ങള്‍ വരെ ഒരു മരത്തില്‍ നിന്ന് ഒരു വര്‍ഷം കിട്ടാറുണ്ട്. മഞ്ഞ കലര്‍ന്ന പച്ചരാശിയോടു കൂടിയ നിറഭേദം കാട്ടുമ്പോള്‍ പഴങ്ങള്‍ വിളവെടുക്കാം.
ഐസ്‌ക്രീം, സര്‍ബത്ത്, ലഘുപാനീയങ്ങള്‍ എന്നിവ തയ്യാറാക്കാനും മെക്‌സിക്കന്‍ ആത്ത ഉപയോഗിക്കുന്നു.
Discussion about this post