എറണാകുളം കല്ലൂർ അവന്യൂ റോഡിലെ ചൂളക്കൽ വീടിൻറെ മുൻപിൽ എത്തിയാൽ ആരും ഒന്നും അതിശയിച്ചു പോകും. വേറെ ഒന്നും കൊണ്ടല്ല, അത്രത്തോളം മനോഹരമാണ് അവിടത്തെ മതിലും, പൂന്തോട്ടവും.ക്രീപ്പിങ് ഫിഗ് ഉപയോഗപ്പെടുത്തി മതിൽ ആകെ പച്ചപ്പു കൊണ്ട് നിറച്ചിരിക്കുകയാണ് മേഴ്സി എന്ന വീട്ടമ്മ. മതിൽ മാത്രമല്ല വീടിനു ചുറ്റും മണി പ്ലാൻറ് പടർത്തി വിട്ട് മതിൽ പോലെതന്നെ വീടിൻറെ ഭിത്തികളും പച്ചപ്പു കൊണ്ട് അണിയിച്ച് ഒരുക്കിയിരിക്കുകയാണ്.
ഇതിനൊപ്പം അലങ്കാര ചെടികളും പുൽ തകിടിയും കൂടിയായപ്പോൾ വീടിൻറെ ഭംഗി വേറെ ലെവൽ ആയി തന്നെ പറയാം. ഇന്ന് ഈ 16 സെൻറ് പുരയിടം പരസ്യ കമ്പനികളുടെ ഫോട്ടോഷൂട്ടിന് ഏറെ പ്രിയപ്പെട്ട ലൊക്കേഷനായി മാറിയിരിക്കുന്നു. വീടിൻറെ മുൻഭാഗത്ത് കരിങ്കല്ല് കൊണ്ട് നിർമ്മിച്ച ആമ്പൽ കുളവും പലയിടങ്ങളിലും ഒരുക്കിയിട്ടുള്ള വെർട്ടിക്കൽ ഗാർഡനും ഫിലാന്തസ് ഉപയോഗപ്പെടുത്തി നിർമ്മിച്ചിട്ടുള്ള വള്ളവും ടെറാകോട്ട ശില്പങ്ങളും മേഴ്സി എന്ന വീട്ടമ്മയുടെ കരവിരുതിന് ഉദാഹരണങ്ങളാണ്. മേഴ്സി എന്ന വീട്ടമ്മയ്ക്ക് എല്ലാത്തിനും താങ്ങായി ഭർത്താവ് റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥൻ ജോണിയും കൂട്ടിനുണ്ട്.
Discussion about this post