Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

മടിക്കൈ ഗ്രാമപഞ്ചായത്ത് കൃഷിപാഠങ്ങള്‍.

Agri TV Desk by Agri TV Desk
August 8, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

മലയോര മേഖലയില്‍പ്പെടുന്ന മടിക്കൈ ഗ്രാമപഞ്ചായത്ത് കാസര്‍ഗോഡ് ജില്ലയ്ക്കും സംസ്ഥാനത്തിനാകെയും അഭിമാനിക്കാവുന്ന നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. പഞ്ചായത്തിലെ നല്ലൊരു ശതമാനവും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കൃഷിയില്‍ വിജയത്തിന്റെ പാഠങ്ങളാണ് മടിക്കൈ പഞ്ചായത്തിന് പറയാനുള്ളത്.

ശുദ്ധ ജലമത്സ്യകൃഷിയിലെ നേട്ടം.

2017-18 വര്‍ഷത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഉള്‍നാടന്‍ ശുദ്ധജല മത്സ്യകൃഷിയില്‍ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്താണ് മടിക്കൈ. ഇന്ന് പഞ്ചായത്തിലേക്ക് ആവശ്യമായ മത്സ്യം പൂര്‍ണ്ണമായും ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് മത്സ്യകൃഷി വളര്‍ന്നു കഴിഞ്ഞു. ക്വാറികളിലും കുളങ്ങളിലും ക്രിതൃമമായി ഉണ്ടാക്കിയ ടാങ്കുകളിലുമെല്ലാമായി മത്സ്യ കൃഷി ചെയ്യുന്ന 96 കര്‍ഷകരാണ് പഞ്ചായത്തിലുള്ളത്. 4.16 ഹെക്ടര്‍ സ്ഥലത്ത് മത്സ്യ കൃഷി നടക്കുന്നു. കാര്‍പ്പ്, സിലോപ്പി, ആസാം വാള തുടങ്ങിയ മത്സ്യങ്ങളെയാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് മീന്‍വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു. മുകളില്‍ പച്ചക്കറിയും താഴെ മീനും ഒരുമിച്ച് വളര്‍ത്തുന്ന അക്വാപോണിക്‌സ് രീതിയില്‍ കൃഷി ചെയ്യുന്ന രണ്ട് യൂണിറ്റുകള്‍ പഞ്ചായത്തിലുണ്ട്. കുളങ്ങളിലും ക്വാറികളിലുമായി ആസാം വാളയെ കൂട് കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കര്‍ഷകരുമുണ്ട് . പഞ്ചായത്തിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ സഹകരണ സംഘം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്.

ബയോപ്ലസ് മടിക്കൈ ജൈവവള നിര്‍മ്മാണ യൂണിറ്റ്

ഗുണമേന്മയുള്ള ജൈവവളം കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ 12 ലക്ഷം രൂപ നീക്കി വെച്ചു. കൃഷി ഭവന്റെയും ബ്ലോക്ക് അഗ്രി സെക്ഷന്റേയും സഹകരണത്തോടെ ബയോപ്ലസ് മടിക്കൈ ജൈവവള ഉത്പാദനം ആരംഭിച്ചു. മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും നാളികേര ക്ലസ്റ്റര്‍ കമ്മറ്റിയുടേയും സഹകരണത്തോടെ വളം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി.

കേര ഗ്രാമം പദ്ധതി

കേര ഗ്രാമം പദ്ധതിയില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ 73 ലക്ഷം രൂപ സബ്‌സിഡി അനുവദിച്ച് തെങ്ങിന്‍ തൈകളും വളങ്ങളും കീടനാശിനിയും വിതരണം ചെയ്തു. പഴയ തെങ്ങ് മുറിച്ച് മാറ്റി പുതിയത് പിടിപ്പിക്കാനും സഹായം അനുവദിച്ചു. പഞ്ചായത്ത് പരിധിയിലെ പതിനഞ്ച് വാര്‍ഡിലും ക്ലസ്റ്ററുകള്‍ ഉണ്ടാക്കിയ ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. നിലവില്‍ പഞ്ചായത്ത് പരിധിയില്‍ കേരഗ്രാമം പദ്ധതിയില്‍ പതിനാറ് ക്ലസ്റ്ററുകള്‍ സജീവമായുണ്ട്.

പശു, കോഴി, കോഴിക്കൂട് എന്നിവയുടെ വിതരണം.

ഏറ്റവും മികച്ച കര്‍ഷകരെ കണ്ടെത്തി അവര്‍ക്ക് കോഴി, കോഴിക്കൂട്, പശു എന്നിവയെ വിതരണം ചെയ്ത പദ്ധതി വന്‍ വിജയമായി. മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. കോഴിമുട്ടകള്‍ സ്‌കൂള്‍കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകളിലെത്തിക്കാനും പാല് ശേഖരിച്ച് സൊസൈറ്റികളില്‍ എത്തിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. പശുവിന്റെ ചാണകം ശേഖരിക്കാന്‍ പ്രത്യേക സംഘങ്ങള്‍ക്കാണ് ചുമതല. ഇവര്‍ ശേഖരിക്കുന്ന ചാണകം ഉണക്കി പാക്കറ്റ് ചെയ്ത് വില്‍പ്പന നടത്തും.

സുഭിക്ഷ കേരളത്തിലും തിളങ്ങി മടിക്കൈ

സുഭിക്ഷ കേരളം പദ്ധതിയുടെ വരവോടെ പഞ്ചായത്തിലെ കര്‍ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായത്. നെല്‍കൃഷിയും പച്ചക്കറി കൃഷിയുമായി ഇരട്ടിയോളം കര്‍ഷകര്‍ രംഗത്തെത്തി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും തൊഴിലുറപ്പംഗങ്ങളും പുരുഷന്മാരുടെ സ്വയം സഹായ സംഘങ്ങളുമെല്ലാം സജീവമായി രംഗത്തുണ്ട്.
പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി പ്രോത്സാഹനവും ആട് കോഴി, പശു വളര്‍ത്തല്‍ പ്രോത്സാഹനവും സുഗന്ധ വ്യഞ്ജനമായ മഞ്ഞളിനെ മായ മുക്തമായി ഉത്പാദിപ്പിക്കാനും പഞ്ചായത്ത് ലക്ഷ്യം വെക്കുന്നുണ്ട്.ഭക്ഷ്യ വസ്തുക്കളില്‍ ഒഴിച്ചുകൂടാനാകാത്തതും എന്നാല്‍ ഏറ്റവുമധികം മായം ചേര്‍ന്നതുമായ ഭക്ഷ്യ വസ്തുവായി മഞ്ഞള്‍ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തില്‍ വ്യാപകമായി മഞ്ഞള്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഇങ്ങനെ ഉദ്പാദിപ്പിക്കുന്ന മഞ്ഞള്‍ പഞ്ചായത്തിന്റെ റൈസ് മില്ലില്‍ പൊടിക്കാനുള്ള സൗകര്യം ഒരുക്കും. ഇത്തരത്തില്‍ വെളിച്ചെണ്ണയും അരിയും പഞ്ചായത്തിന്റേതായി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരന്‍ പറഞ്ഞു. മടിക്കൈ ബ്രാന്റ് റൈസ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ അരി വിപണിയിലെത്തിച്ചിരുന്നു.

ShareTweetSendShare
Previous Post

മാവ് പൂക്കാന്‍ പൊടിക്കൈകള്‍

Next Post

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies