റിട്ടയർമെൻറ് ലൈഫ് ചെടികളോടും പൂക്കളോടും ഒപ്പം ആസ്വദിക്കുകയാണ് മാത്തച്ചൻ ചേട്ടൻ. മലർവാടി എന്ന പേരിട്ടിരിക്കുന്ന മാത്തച്ചൻ ചേട്ടൻറെ ഗാർഡൻ കാണാൻ അതിമനോഹരമാണ്. ഇവിടെ ഇല്ലാത്തതായ ചെടികൾ ഒന്നും തന്നെയില്ല.
പണ്ടുമുതലേ ചെടികളോടും പൂക്കളോടും ഇഷ്ടമുള്ള വ്യക്തിയായിരുന്നുവെങ്കിലും കോവിഡ് കാലത്താണ് ഗാർഡൻ വിപുലമാക്കുന്നത്. ഗാർഡൻ വിപുലമാക്കിയതോടുകൂടി ചെടികളുടെ വില്പനയും ആരംഭിച്ചു. ഇന്ന് ഇന്ത്യയിൽ എവിടെയും ചെടികൾ കൊറിയർ വഴി അയച്ചു കൊടുക്കുന്നുണ്ട്. പുതിയ ഇൻഡോർ ഔട്ഡോർ ചെടികളിലെ താരങ്ങളായ വിവിധ തരത്തിലുള്ള ഫേണുകൾ, കലാത്തിയ, ബിഗോണിയ, അരേലിയ റെഡ് പാം തുടങ്ങിയവയെല്ലാം ഈ ഗാർഡനിൽ ഇന്നുണ്ട്.
Discussion about this post