കൊല്ലം പരവൂരിലെ മുഹമ്മദ് അസ്ഹർ, മുഹമ്മദ് ആതിഫ് എന്ന കുട്ടിക്കർഷകരുടെ പൂമുറ്റമാകെ പൂത്തുലഞ്ഞു നിൽക്കുന്നത് താമരയും ആമ്പലുമാണ്. കോവിഡ് കാലത്ത് ഹോബിയായി തുടങ്ങിയ ഈ കൃഷിരീതി ഇന്ന് ഇവരെ മികച്ചൊരു സംരംഭകരാക്കി മാറ്റിയിരിക്കുകയാണ്. സഹസ്രദളം ഉൾപ്പെടെയുള്ള വിലകൂടിയ ഒട്ടുമിക്ക വെറൈറ്റികളും ഇവരുടെ ഉദ്യാനത്തിൽ ഇന്നുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് പ്രധാനമായും വില്പന. വീടിന് ചുറ്റുമുള്ള സ്ഥലവും മട്ടുപ്പാവും ഉപയോഗപ്പെടുത്തി ചെയ്യുന്ന ഈ കൃഷി അത്യാവശ്യം വരുമാനവും ഇവർക്ക് ലഭ്യമാക്കുന്നുണ്ട്.
Discussion about this post