Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

പൂന്തോട്ടങ്ങൾക്ക് മാറ്റുകൂട്ടാൻ ലെമൺ കോറൽ സീഡം

Agri TV Desk by Agri TV Desk
December 9, 2020
in പൂന്തോട്ടം
lemon coral sedum
99
SHARES
Share on FacebookShare on TwitterWhatsApp

അലങ്കാരസസ്യങ്ങളിൽ കാക്ടസ്, സക്യുലന്റ്സ് എന്നീ വിഭാഗത്തിൽപെട്ട ചെടികൾക്ക് ആവശ്യക്കാർ ഏറിവരികയാണ്.  ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഭൂരിഭാഗം സസ്യങ്ങൾക്കും വലിപ്പം തീരെ കുറവാണെങ്കിലും മനോഹരമായ ഇലച്ചാർത്താണ് ഇവയെ ആകർഷകമാക്കുന്നത്.   സക്യുലന്റ് ചെടികളിൽ പലതിന്റേയും പരിപാലനവും താരതമ്യേന എളുപ്പമാണ്.  അത്തരത്തിലൊന്നാണ് ലെമൺ കോറൽ സീഡം. പത്തുമണി ചെടികളോട് സാമ്യമുള്ള ഇലച്ചാർത്തുകളുള്ള സസ്യമാണിത്.

യൂറോപ്പിലെ കുന്നുകളിൽ ഉൽഭവിച്ച ലെമൺ കോറൽ സീഡം പാറകൾ  നിറഞ്ഞ പ്രദേശങ്ങളിലും വരണ്ട മണ്ണിലുമെല്ലാം വളരാൻ യോജിച്ചതാണ്. മറ്റ് സക്യുലന്റുകളെപോലെ തന്നെ വെള്ളം ശേഖരിച്ചു വയ്ക്കാൻ കഴിവുള്ള മാംസളമായ ഇലകളാണ് ലെമൺ കോറൽ സീഡം എന്ന സസ്യത്തിനുമുള്ളത്. അതുകൊണ്ട് തന്നെ കടുത്ത വരൾച്ചയും ചൂടും തരണംചെയ്യാൻ ഇവയ്ക്കാകും.

മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള ചെറിയ കൂർത്ത ഇലച്ചാർത്തുള്ള സസ്യമാണ് ലെമൺ കോറൽ സീഡം.  നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ നട്ടാൽ കൂടുതൽ മഞ്ഞ നിറം ലഭിക്കും. അല്പം തണൽ ലഭിക്കുന്ന ഇടങ്ങളിലാണെങ്കിൽ ചെറിയ മഞ്ഞനിറം മാത്രമേ കാണാനാവുകയുള്ളൂ. പത്തുമണി വളർത്തുന്നത് പോലെ തന്നെ വളരെ എളുപ്പത്തിൽ തണ്ട് ഓടിച്ചുനട്ട് സീഡം വളർത്താം.  നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് വളർത്താൻ ഉത്തമം. കമ്പോസ്റ്റ്, മണൽ,  മണ്ണ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് നിറച്ച ചട്ടിയിൽ നടുന്നതാണ് നല്ലത്. മണ്ണിൽ കളിമണ്ണിന്റെ  അംശം കൂടുതലാണെങ്കിൽ കൂടുതൽ മണലോ കമ്പോസ്റ്റോ ചേർത്തുകൊടുക്കാം. മണൽ ലഭ്യമല്ലെങ്കിൽ പകരമായി ചകിരിച്ചോറ് ഉപയോഗിക്കാം. കമ്പോസ്റ്റിനുപകരം അഴുകി പൊടിഞ്ഞ ചാണകം ചേർക്കുന്നതും നല്ലതാണ്. ചെടി വളരെ വേഗത്തിൽ വളർന്നു നിറയും.

പുളിപ്പിച്ച പിണ്ണാക്ക് നേർപ്പിച്ച് തളിക്കുന്നത് ചെടിയുടെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്. ജലസേചനം ആവശ്യത്തിനു മാത്രം നൽകിയാൽ മതിയാകും. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നത് ചെടി അഴുകി പോകാൻ ഇടയാക്കും.ഗ്രൗണ്ട് കവറായും ഹാങ്ങിങ്പോ ട്ടുകളിലും  ഇവ വളർത്താം.

Share99TweetSendShare
Previous Post

ഇത് തൂവര വിളയും കാലം

Next Post

ഇഞ്ചികുടുംബത്തിലെ ഔഷധറാണി – ചിറ്റരത്ത

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post

ഇഞ്ചികുടുംബത്തിലെ ഔഷധറാണി - ചിറ്റരത്ത

Discussion about this post

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

Ptyas mucosa

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡിന്റെ നിർദ്ദേശം

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

മൂവാറ്റുപുഴ കാർഷികോത്സവം മെയ് 2 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies