Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ശനിയാഴ്ച നല്ല ദിവസം ; കുംഭ പൗർണമിയിൽ ചേന നടാം

Agri TV Desk by Agri TV Desk
February 26, 2021
in അറിവുകൾ
145
SHARES
Share on FacebookShare on TwitterWhatsApp

കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വിളവെന്ന് പഴമൊഴി. ഗുണമുള്ള വിത്ത് നടീലിനായി ഉപയോഗിക്കണമെന്നതുപോലെതന്നെ പ്രാധാന്യമുണ്ട് വിത്ത് നടുന്ന സമയത്തിനും. ചേന നടാൻ ഏറ്റവും നല്ല സമയമാണ് കുംഭ മാസത്തിലെ പൗർണമി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിളയാണ് ചേന.  സാമ്പാർ,  അവിയൽ, മെഴുക്കുപുരട്ടി, എരിശ്ശേരി,  കാളൻ എന്നിങ്ങനെ അനേകം സ്വാദിഷ്ടമായ വിഭവങ്ങളിലെ പ്രധാന ചേരുവയാണിത്. കാൽസ്യം, ഫോസ്ഫറസ്,  ജീവകം എ എന്നിവ ധാരാളമായി ചേനയിൽ അടങ്ങിയിട്ടുണ്ട്. ഒപ്പം മാംസ്യം, ധാതുക്കൾ,  നാരുകൾ,  ഇരുമ്പ്,  തയമിൻ,  നിയാസിൻ, റൈബോഫ്ലേവിൻ  എന്നിവയും ചേനയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നു.നല്ല നീർവാർച്ചയുള്ള മണ്ണിലാണ്  കൃഷിചെയ്യേണ്ടത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്തുന്നതിന് യോജിച്ച വിളയാണിത്. ശ്രീ പത്മ, ശ്രീ ആതിര എന്നിവ  8-9 മാസം കൊണ്ട് വിളവെടുക്കാനാകുന്ന ഉല്പാദനശേഷി കൂടിയ ഇനങ്ങളാണ്.

 കൃഷി രീതി

60 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ ആഴവുമുള്ള കുഴികളിലാണ് ചേന നടുന്നത്. കുഴികൾ തമ്മിൽ 90 സെന്റീമീറ്റർ അകലം പാലിക്കാം. ഇത്തരത്തിൽ  തയ്യാറാക്കിയ കുഴികളിൽ രണ്ട് – രണ്ടര കിലോഗ്രാം ചാണകമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് നിറയ്ക്കാം. ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്തുകൾ നടാനായി  ഉപയോഗിക്കാം. നടാനുള്ള കഷണങ്ങൾ ചാണകവെള്ളത്തിൽ മുക്കി ചപ്പുചവറുകൾ കൊണ്ട് പുതയിടണം ഒരു മാസത്തിനുള്ളിൽ ഇവ മുളച്ചു തുടങ്ങും.

ചെറിയ ചേനകൾക്കാണ് ഇന്ന്ആവശ്യക്കാർ കൂടുതൽ. അതുകൊണ്ട്തന്നെ ചെറിയ ചേനകൾ വിളവെടുക്കുന്നതിനായി ചേനയുടെ വശങ്ങളിൽ നിന്നും ഉണ്ടാകുന്ന ചെറിയ ഭാഗങ്ങൾ,  മുളപ്പിച്ചെടുത്ത ചെറു ചേനകഷണങ്ങൾ എന്നിവയും നടാനായി ഉപയോഗിക്കാം. 75 മുതൽ 100 ഗ്രാം വരെ ഭാരം വരുന്ന കഷണങ്ങൾ ഇതിനായി ഉപയോഗിക്കാം. ഇവ തവാരണകളിൽ 60× 45 സെന്റീമീറ്റർ അകലത്തിൽ നട്ട്  പിന്നീട് പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടാം.

പരമ്പരാഗത രീതിയിൽ ഒരു ഹെക്ടറിന് 12345 വിത്ത് ചേന ആവശ്യമായി വരുമ്പോൾ ഈ രീതിയിൽ 37,000 ചെറു കഷണങ്ങൾ നടാൻ സാധിക്കും. നേർവളങ്ങൾ  നൽകി കൃഷി ചെയ്യുകയാണെങ്കിൽ നട്ട് 45 ദിവസങ്ങൾക്ക് ശേഷം ഒരു സെന്റിന്  434 ഗ്രാം യൂറിയ,  1111 ഗ്രാം  റോക്ക് ഫോസ്ഫേറ്റ്,  500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ തോതിൽ ചേർത്തുകൊടുക്കാം. പിന്നീട് നട്ട്  75ആം ദിവസം 434 ഗ്രാം യൂറിയ, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും ചേർത്തുകൊടുക്കാം.

പൂർണമായും ജൈവരീതിയിൽ ചേന കൃഷി ചെയ്യുമ്പോൾ കൃഷിയിടത്തിൽ ജൈവാംശം ഉറപ്പാക്കാനായി രണ്ടുമാസം മുൻപ് തന്നെ പച്ചില വളങ്ങളുടെ വിത്ത് വിതയ്ക്കാം. ഇതിനായി വൻ പയർ വിത്ത് വിതച്ച ശേഷം ഒന്നര മാസമാകുന്നതോടെ മണ്ണിൽ ഉഴുത് ചേർക്കാം.രോഗകീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ചാണകം,  വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെർമ എന്നിവ ചേർത്ത കുഴമ്പിൽ വിത്തുകൾ മുക്കി തണലത്ത് വച്ച് ഉണക്കുന്നത് നല്ലതാണ്. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ കുഴിയൊന്നിന് 3 കിലോഗ്രാം എന്ന തോതിൽ കാലിവളം ചേർക്കാം.  ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച കാലിവളം  കൂടുതൽ ഫലപ്രദമാണ്. ഇതിനോടൊപ്പം ഓരോ കുഴിയിലും 80 ഗ്രാം വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നല്ലതാണ്. പൊട്ടാഷ് ലഭിക്കുന്നതിനായി 250 ഗ്രാം ചാരം ഓരോ കുഴിയിലും ചേർത്തുകൊടുക്കാം. ചുവട്ടിൽ കരിയില കൊണ്ട് പുതയിടുന്നത് വളരെ നല്ലതാണ്.

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വിളയാണ് ചേന. ആർക്കും കൃഷിചെയ്യാം. അധ്വാനവും ചിലവും വളരെ കുറവ്.നാട്ടാലേ നേട്ടമുള്ളൂ, നടാതിരിക്കരുതേ…

Share145TweetSendShare
Previous Post

 ഔഷധമൂല്യമുള്ള അഞ്ച് വള്ളിച്ചെടികളെ പരിചയപ്പെടാം.

Next Post

കൈതച്ചക്കയെ ബാധിക്കുന്ന കുമിള്‍രോഗത്തിന് പ്രതിവിധി

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

കൈതച്ചക്കയെ ബാധിക്കുന്ന കുമിള്‍രോഗത്തിന് പ്രതിവിധി

Discussion about this post

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies