Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

 ഔഷധമൂല്യമുള്ള അഞ്ച് വള്ളിച്ചെടികളെ പരിചയപ്പെടാം.

Agri TV Desk by Agri TV Desk
February 26, 2021
in ഔഷധസസ്യങ്ങൾ
1k
SHARES
Share on FacebookShare on TwitterWhatsApp

അലങ്കാരസസ്യങ്ങളേയും പച്ചക്കറികളെയുംപോലെ തന്നെ പ്രാധാന്യമർഹിക്കുന്നവയാണ് ഔഷധ സസ്യങ്ങളും. അവയെ തിരിച്ചറിയേണ്ടതും സംരക്ഷിക്കേണ്ടതുമുണ്ട്. നമുക്ക് ചുറ്റും കാണപ്പെടുന്ന അഞ്ച് ഔഷധമൂല്യമുള്ള വള്ളിച്ചെടികളെ പരിചയപ്പെടാം

ശംഖുപുഷ്പം

പയർ വർഗ്ഗ സസ്യമായ ശംഖുപുഷ്പം ഒരു അലങ്കാരച്ചെടിയെന്നതുപോലെതന്നെ ഔഷധസസ്യം കൂടിയാണ്. ക്ലിറ്റോറിയ എന്ന ജനുസ്സിൽ ഉൾപ്പെടുന്ന ശംഖുപുഷ്പം അപരാജിത എന്ന പേരിലാണ് ഇന്ത്യയിലുടനീളം അറിയപ്പെടുന്നത്. പയർ പൂക്കൾക്ക് സമാനമായ ആകൃതിയിലുള്ള നീല, വെള്ള എന്നീ നിറങ്ങളിലുള്ള പൂക്കൾ ശംഖുപുഷ്പത്തിനുണ്ട്.

ആയുർവേദത്തിൽ ശംഖുപുഷ്പം മാനസിക രോഗങ്ങൾക്കുള്ള മരുന്നാണ്. ഇതിന്റെ വേര്  ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂട്ടും . നീലശംഖുപുഷ്പചെടിയുടെ കഷായം ഉന്മാദം, ശ്വാസകോശരോഗം, ഉറക്കമില്ലായ്മ, തൊണ്ടവീക്കം എന്നിവയ്ക്ക് മരുന്നാണ്. പനി കുറയ്ക്കാനും ശരീരബലമുണ്ടാക്കാനും ശംഖുപുഷ്പം ഉപയോഗിക്കുന്നുണ്ട്.

 ഉഴിഞ്ഞ

ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ എന്ന വള്ളിച്ചെടി. കാർഡിയോസ്പെർമം ഹെലിക്കാകാബം  എന്നാണ് ശാസ്ത്രനാമം. സംസ്കൃതത്തിൽ ഇന്ദ്രവല്ലി എന്നറിയപ്പെടുന്നു. ബലൂൺ വൈൻ എന്നും വിളിക്കാറുണ്ട്. മുടി കൊഴിച്ചിൽ,  വാതം എന്നിവയ്ക്ക് പ്രതിവിധിയായി ആയുർവേദത്തിൽ ഉഴിഞ്ഞ ഉപയോഗിക്കുന്നുണ്ട്. ധാരാളം ആന്റി ഓക്സിഡന്റു കളും ഫ്ലാവനോയിടുകളും അടങ്ങിയിട്ടുള്ള ഉഴിഞ്ഞ പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ്

ചങ്ങലംപരണ്ട

മരത്തിൽ വള്ളിയായി പടർന്നുകയറുന്ന ചെടിയാണ് ചങ്ങലംപരണ്ട. സിസ്സസ് ക്വാഡ്രൻഗുലാരിസ്  എന്നാണ് ശാസ്ത്രനാമം. ബോൺ സെറ്റർ എന്നും വിളിക്കാറുണ്ട്. സംസ്കൃതത്തിൽ വജ്രവല്ലി, അസ്ഥി സംഹാരി എന്നിങ്ങനെയുള്ള പേരുകളുണ്ട്. നാലു വശങ്ങളുള്ള നീണ്ട ക്യാപ്സ്യൂളുകളുടെ ചങ്ങല പോലെയാണ് ഈ സസ്യം കാണപ്പെടുന്നത്. വാതം,  കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കാനുള്ള കഴിവ് ചങ്ങലംപരണ്ടയ്ക്കുണ്ട്. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചി അനുഭവപ്പെടുത്തുകയും ചെയ്യും. അസ്ഥി സംഹാരി അഥവാ ചങ്ങലംപരണ്ടയ്ക്ക് ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തിയുണ്ട്. വയറുവേദന ചെവിവേദന എന്നിവയ്ക്ക് പ്രതിവിധിയാണിത്.

 ചിറ്റമൃത്

ആയുർവേദത്തിൽ രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് അഥവാ ചിറ്റാമൃത്,  രോഗങ്ങളെ ഇല്ലാതാക്കുകയും മരണത്തെ അകറ്റുകയും ചെയ്യുമത്രേ. ഇംഗ്ലീഷിൽ ഹാർട്ട് ലീഫ് മൂൺ  സീഡ് എന്നറിയപ്പെടുന്ന ചിറ്റമൃതിന്റെ ശാസ്ത്രനാമം റ്റീനോസ്പോറ കോർഡിഫോളിയഎന്നാണ്. ചിറ്റമൃതിന് ഹൃദയാകൃതിയിലുള്ള ഇലകളാണ് . ആയുർവേദ വിധി പ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യ ഘടകമാണ്. മൂത്രാശയ രോഗങ്ങൾ, ആമാശയരോഗങ്ങൾ,  ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും പാമ്പ്, തേൾ എന്നിവയുടെ വിഷചികിത്സക്കും ഉപയോഗിക്കാറുണ്ട്. കുഷ്ഠം,  രക്തദൂഷ്യം,  ജ്വരം,  ചർദ്ദി, പ്രമേഹം, ഹൃദ്രോഗം എന്നിവ ശമിപ്പിക്കാനുള്ള കഴിവ് അമൃതിനുണ്ട്.

പാടത്താളി

കേരളത്തിലെ നാട്ടിൻ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് പാടത്താളി. സാധാരണയായി നിലത്ത് പടർന്ന് വളരുന്നു. ഹൃദയാകൃതിയിലുള്ള അല്പം നീണ്ട ഇലകളുനടിവയ്ക്ക്. മഴക്കാലത്ത് പൂവിടും. ഇളംപച്ച നിറത്തിലുള്ള പൂക്കളാണ്.

കേശ സംരക്ഷണത്തിന് ഏറ്റവും നല്ല മരുന്നാണ് പാടത്താളി. തണ്ടും ഇലയും ചേർത്ത് നന്നായി ഇടിച്ചുപിഴിഞ്ഞെടുത്ത താളിയായി ഉപയോഗിക്കാം. താരനും തലയിലുണ്ടാകുന്ന ചെറിയ കുരുക്കൾക്കും  ചൊറിച്ചിലിനും ഉത്തമ ഔഷധമാണ് പാടത്താളി.

Share1019TweetSendShare
Previous Post

ഗോജി ബെറി; അകത്തും പുറത്തും ഒരു പോലെ വളര്‍ത്താം

Next Post

ശനിയാഴ്ച നല്ല ദിവസം ; കുംഭ പൗർണമിയിൽ ചേന നടാം

Related Posts

വീട്ടുമുറ്റത്ത് നട്ടു പിടിപ്പിക്കാം ഈ അഞ്ചു ഔഷധസസ്യങ്ങൾ
ഔഷധസസ്യങ്ങൾ

വീട്ടുമുറ്റത്ത് നട്ടു പിടിപ്പിക്കാം ഈ അഞ്ചു ഔഷധസസ്യങ്ങൾ

അണലിവേഗം ഔഷധസസ്യം
ഔഷധസസ്യങ്ങൾ

അണലിവേഗം ഔഷധസസ്യം

ഉങ്ങ്
ഔഷധസസ്യങ്ങൾ

ഉങ്ങ്

Next Post
ശനിയാഴ്ച നല്ല ദിവസം ; കുംഭ പൗർണമിയിൽ ചേന നടാം

ശനിയാഴ്ച നല്ല ദിവസം ; കുംഭ പൗർണമിയിൽ ചേന നടാം

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV