Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി സപ്ലൈകോ വഴി: നീക്കം കാർഷിക സംരംഭങ്ങൾക്കും ഗുണമാകും

Agri TV Desk by Agri TV Desk
January 11, 2020
in കൃഷിവാർത്ത
SUPPLYCO KUDUMBASREE
11
SHARES
Share on FacebookShare on TwitterWhatsApp

തിരുവനന്തപുരം : കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഇനി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റ് വിപണന കേന്ദ്രങ്ങളിലൂടെയും ലഭ്യമാക്കാനുള്ള തീരുമാനം കുടുംബശ്രീ യൂണിറ്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കാർഷിക സംരംഭങ്ങൾക്ക് ഗുണകരമാകും.

ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ കുടുംബശ്രീയും സപ്ലൈകോയും ഒപ്പുവച്ചു. കേരളത്തിലുള്ള 1546 സപ്ലൈകോ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.

കാർഷിക വിളകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ധാരാളം കുടുംബശ്രീ യൂണിറ്റുകൾ സംസ്ഥാനത്തുണ്ട്. ഭേദപ്പെട്ട വില ഉറപ്പ് നൽകുന്ന സ്ഥിരം വിപണി കണ്ടെത്താനാവാത്തതാണ് ഇത്തരം ചെറുകിട സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ പുതിയ നീക്കം സഹായിക്കും.

സപ്ലൈകോയുമായുമായുള്ള കരാറിന് രണ്ട് ഭാഗങ്ങളാണുള്ളത്. സപ്ലൈകോയ്ക്ക് ആവശ്യമായ പുട്ടുപൊടി, അപ്പം പൊടി, വെളിച്ചെണ്ണ, ആട്ട, കുട എന്നിവ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ പായ്ക്ക് ചെയ്ത് കൊടുക്കുകയാണ് ഒന്ന്. ആവശ്യപ്പെടുന്ന അളവ് അനുസരിച്ച് കുടുംബശ്രീ സംരംഭകരില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് സപ്ലൈകോയ്ക്ക് നല്‍കും.

കുടുംബശ്രീ സംരംഭങ്ങളുടെ മറ്റ് ഉത്പന്നങ്ങള്‍ സപ്ലൈകോയ്ക്ക് നല്‍കുന്നതാണ് കരാറിന്റെ രണ്ടാം ഭാഗം. ഇതിന്റെ ഭാഗമായി കുടുംബശ്രീ സംരംഭകരോട് സപ്ലൈകോയുടെ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വിപണനവുമായി ബന്ധപ്പെട്ട തങ്ങള്‍ക്ക് നല്‍കാനാകാവുന്ന ഉത്പന്നങ്ങളുടെ വിശദാംശങ്ങള്‍ ഫോമുകളില്‍ പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടും. സംരംഭകര്‍ നല്‍കുന്ന ഈ ഫോമുകള്‍ ശേഖരിച്ച് ജനുവരി 30നകം സപ്ലൈകോയ്ക്ക് ലഭ്യമാക്കും. തുടര്‍ന്ന് ഫോമുകളില്‍ നില്‍കിയിരിക്കുന്ന ഉത്പന്നങ്ങളില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന ഉത്പന്നങ്ങള്‍ സപ്ലൈകോയുടെ 56 പ്രാദേശിക ഡിപ്പോകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏല്‍പ്പിക്കും. ആ ഡിപ്പോകളില്‍ നിന്നുമായിരിക്കും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഈ ഉത്പന്നങ്ങള്‍ ആവശ്യാര്‍ത്ഥം നല്‍കുക.

ഇത് വിറ്റഴിക്കുന്ന മുറയ്ക്ക് സ്റ്റോറുകളിലേക്ക് കൂടുതല്‍ അളവ് ഉത്പന്നങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് എത്തിക്കും. ആദ്യഘട്ടത്തില്‍ കുടുംബശ്രീയിലുള്ള 1000 സംരംഭകരുടെയെങ്കിലും ഉത്പന്നങ്ങള്‍ സപ്ലൈകോയിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: Supplyco and kudumbasree
Share11TweetSendShare
Previous Post

കുട്ടനാട്ടില്‍ വനിതകൾക്കായി യന്ത്രവല്‍കൃത ഞാറുനടീല്‍ പരിശീലനം തുടങ്ങി

Next Post

മൂഴൂർ കാർഷിക മേളയ്ക്ക് തുടക്കമായി

Related Posts

കൃഷിവാർത്ത

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products
കൃഷിവാർത്ത

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers
കൃഷിവാർത്ത

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Next Post
muzhur karshika mela

മൂഴൂർ കാർഷിക മേളയ്ക്ക് തുടക്കമായി

Discussion about this post

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

Ptyas mucosa

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡിന്റെ നിർദ്ദേശം

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

മൂവാറ്റുപുഴ കാർഷികോത്സവം മെയ് 2 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies