Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി-കോപ്പി ലുവാക്

Agri TV Desk by Agri TV Desk
December 15, 2020
in അറിവുകൾ
76
SHARES
Share on FacebookShare on TwitterWhatsApp

വെരുകിന്റെ വിസർജ്യത്തിൽനിന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി

ലോകത്തിലെ ഏറ്റവും വിലയേറിയ കോഫിയുടെ പേരാണ് കോപ്പി ലുവാക്. ഒരുകിലോ വൈൽഡ് കോപ്പി ലുവാക്കിന് 25000 രൂപയോളം വിലയുണ്ട്. എന്നാൽ ഇത് ഉല്പാദിപ്പിക്കപ്പെടുന്ന രീതി ഏറെ കൗതുകമുണർത്തുന്നതാണ്. വെരുക്  തിന്ന് ദഹിക്കാതെ വിസർജിക്കുന്ന കാപ്പിക്കുരു പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്.

ദ്വീപസമൂഹമായ സുമാത്ര,  ജാവ,  സുലവെസി, ബാലി എന്നിവിടങ്ങളിലും  ഫിലിപ്പൈൻസിലുമൊ ക്കെ ഇത് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ കൂർഗിലും കോപ്പി ലുവാക് നിർമ്മിക്കുന്നുണ്ട്.

വെരുക് അഥവാ സിവെറ്റ് ക്യാറ്റ് എന്ന ഏഷ്യൻ പാം സിവെറ്റ്‌, കോഫി ചെറികൾ ഭക്ഷണമാക്കും. ഇവയുടെ ദഹനേന്ദ്രിയത്തിലൂടെ കടന്നുപോകുന്നതിന്റെ ഫലമായി കാപ്പിക്കുരുക്കൾ പുളിക്കുകയും പിന്നീട് വിസർജ്യത്തിലൂടെ പുറത്തുവരികയും ചെയ്യും. ഇത് ശേഖരിച്ചാണ് കോപ്പി ലുവാക് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്  സിവെറ്റ് കോഫി എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

വെരുകുകൾ പ്രത്യേകരീതിയിൽ തിരഞ്ഞെടുത്ത കോഫി ചെറികൾ മാത്രം കഴിക്കുകയും അവ ദഹനേന്ദ്രിയത്തിൽ വച്ച് രാസ പ്രക്രിയയിലൂടെ മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നതുകൊണ്ടാണത്രേ കോപ്പി ലുവാക്കിന് ഇത്രയധികം പ്രത്യേകതയുള്ളത്. പണ്ട് ഇത്തരം വിസർജ്യങ്ങൾ കാട്ടിൽനിന്ന് ശേഖരിക്കുകയായിരുന്നുവെങ്കിലും ഇപ്പോൾ സിവെറ്റ് കാറ്റുകളെ കൂടുകളിൽ വളർത്തി അവയ്ക്ക് കോഫി ചെറികൾ കഴിക്കാൻ നൽകി കോപ്പി ലുവാക്ക് ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ വന്യമൃഗങ്ങളെ കാട്ടിൽ നിന്ന് പിടികൂടി കൂടുകളിലാക്കി ആവശ്യമായ ഭക്ഷണം നൽകാതിരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.  ഇത്തരത്തിൽ നിർമ്മിക്കുന്ന കോപ്പി ലുവാക്കിനേക്കാൾ വില കാടുകളിൽ നിന്നും തോട്ടങ്ങളിൽ നിന്നും നേരിട്ട് ശേഖരിക്കുന്നവയ്ക്കാണ്.

ഇതിനിടയിൽ വെരുകുകളുടെ ശരീരത്തിൽ നടക്കുന്ന ദഹന പ്രക്രിയ കൃത്രിമമായി അനുകരിച്ച് നിർമ്മിക്കുന്ന ഇമിറ്റേഷൻ കോപ്പി ലുവാക്കും വിപണിയിലെത്തിയിട്ടുണ്ട്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രുചിയുടെ കാര്യത്തിൽ കോപ്പി ലുവാക് മറ്റു കോഫികളെക്കാൾ കേമമൊന്നുമല്ല എന്ന് അഭിപ്രായമുണ്ട്. ഇത് ഉൽപ്പാദിപ്പിക്കപ്പെടുന്ന രീതിയുടെ പ്രത്യേകതയാണ് സിവെറ്റ് കോഫിക്ക് ഇത്രയും വില വരാൻ കാരണം. കാടുകളിൽ നിന്നും തോട്ടങ്ങളിൽ നിന്നും ഇവ കണ്ടെത്തി ശേഖരിച്ച് കൊണ്ടുവരിക എന്നത് ശ്രമകരമായ കാര്യമാണ്. ഒപ്പം ഇവയുടെ ലഭ്യതയും വളരെ കുറവാണ്. ഈ പ്രത്യേകതകളാണ് കോഫി ലുവാക്കിനെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഫിയാക്കുന്നത്

Tags: Kopi Luwakകോപ്പി ലുവാക്
Share76TweetSendShare
Previous Post

ചിത്രശലഭം പോലെ ഒരു പുഷ്പം

Next Post

നമ്മുടെ നാട്ടുകാർ ബ്രസീലിൽ നിന്നെത്തിച്ച പുതുവർഗ്ഗ ഫല സസ്യമാണ് ‘അബിയു’

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

നമ്മുടെ നാട്ടുകാർ ബ്രസീലിൽ നിന്നെത്തിച്ച പുതുവർഗ്ഗ ഫല സസ്യമാണ് 'അബിയു'

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies