കിവി പഴം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചതമാണല്ലേ? തെക്കന്‍ ചൈനയാണ് ജന്മദേശമെങ്കിലും ന്യൂസിലാന്റില്‍ കാണപ്പെടുന്ന കിവി പക്ഷിയുടെ തൂവലുമായി സാമ്യമുള്ളതിനാലാണ് ഇതിന് കിവി എന്ന പേര് വന്നത്. ചൈനീസ് ഗൂസ്‌ബെറി എന്ന പേരും ഈ പഴത്തിനുണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകള്‍ ആണിതിനുള്ളത്.
അല്‍പ്പം പുളിരസത്തോടെയുള്ള കിവി പഴത്തില്‍ വൈറ്റമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ലോകത്ത് തന്നെ ലഭ്യമായിട്ടുള്ള പോഷകഗുണങ്ങളുള്ള പഴങ്ങളില്‍ മുന്‍പന്തിയിലാണ് കിവി പഴം.ദഹനം, മലബന്ധം എന്നിവയ്ക്കും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കിവി പഴം ഉത്തമമാണ്. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയാനും കിവിപ്പഴത്തിന്റെ ഉപയോഗം സഹായകമാകും.
കാലിഫോര്‍ണിയന്‍ നവംബര്‍ മുതല്‍ മേയ് വരെയാണ് കിവി ലഭിക്കാറുള്ളത്. ന്യൂസിലഡില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കൃഷി, വര്‍ഷം മുഴുവനും ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നു. അടുത്തിടെ മണിപ്പൂരിലും കിവി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
മൂല്യമേറിയ പഴമാണെങ്കിലും ഇതിന്റെ കൃഷിയ്ക്ക് മറ്റ് വിളകളെ അപേക്ഷിച്ച് മുടക്കുമുതല്‍ കുറവാണ്. സമുദ്രനിരപ്പില്‍ നിന്നും 600 മുതല്‍ 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കിവിയ്ക്ക് മികച്ച വിളവ് ലഭിക്കുക. നല്ല ഈര്‍പ്പം ആവശ്യമുള്ള ചെടിയാണ് ഇത്. മണല്‍ കലര്‍ന്ന മണ്ണാണ് അനുയോജ്യം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്താണ് നടേണ്ടത്.
Discussion about this post