Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കയറിന്റെ മാഹാത്മ്യമോതി റിപ്പബ്ലിക് ദിന പരേഡിൽ കേരളം

Agri TV Desk by Agri TV Desk
January 26, 2021
in കൃഷിവാർത്ത
kerala coir plot in republic day
30
SHARES
Share on FacebookShare on TwitterWhatsApp

രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കൊയർ ഓഫ് കേരള എന്ന ഫ്ലോട്ട് ഒരുക്കി സംസ്ഥാനം. കയറും തെങ്ങുല്പന്നങ്ങളും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്നതാണ് കേരളം ഫ്‌ളോട്ടിലൂടെ പറയുന്നത്. രണ്ടുഭാഗങ്ങളായി  തയ്യാറാക്കിയിട്ടുള്ള ഫ്‌ളോട്ടിൽ  മുൻഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തിൽ  കേരളത്തിലെ പരമ്പരാഗത കയർ  നിർമ്മാണ ഉപകരണമായ റാട്ടും കയർ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ കായൽ പ്രദേശങ്ങളിൽ കാണപ്പെടുന്ന മണൽത്തിട്ടയും കായലിലേയ്ക്ക് ചാഞ്ഞുനിൽക്കുന്ന പ്രവർത്തിക്കുന്ന ചീനവലയും കരയിൽ  കായ്ച്ചു നിൽക്കുന്ന തെങ്ങുകളുമാണ് ഫ്‌ളോട്ടിന്റെ പശ്ചാത്തലം. മണൽത്തിട്ടയിൽ  പ്രതീകാത്മകമായി ഉയർന്നു നിൽക്കുന്ന കരിക്കുമാതൃകയുടെ ചാരെ തൊണ്ടുതല്ലുന്ന സ്ത്രീകളും വശങ്ങളിൽ വിവിധ പാകത്തിലുള്ള തേങ്ങകളും ഫ്‌ളോട്ടിന്റെ ദൃശ്യചാരുത കൂട്ടുന്നു.

കേരളത്തിന്റെ നാടോടി വിജ്ഞാനീയത്തിൽ ഏറെ പ്രാധാന്യമുള്ള, കുരുത്തോല വസ്ത്രമായും അലങ്കാരമായും മാറുന്ന തെയ്യം ഫ്ലോട്ടിന് മിഴിവേകും. കേരള സംസ്കാരത്തിൻ്റെ രൂപകമായാണ്‌ കയർ മാറുന്നത്. മണ്ണൊലിപ്പു തടയുന്നതിന് കയർ ഭൂവസ്ത്രം വിരിച്ച രീതിയിലാണ് ടാബ്ലോയുടെ പിൻവശത്തെ  ഭൂഭാഗം. 12 കലാകാരന്മാരാണ് ഫ്‌ളോട്ടിന് വാദ്യവും തെയ്യവും ചീനവലയുമൊരുക്കുന്നത്. പ്രശസ്ത ടാബ്ലോ ആർട്ടിസ്റ്റ് ബപ്പാദിത്യ ചക്രവർത്തിയാണ് കേരളത്തിന്റെ ഫ്‌ളോട്ട് നിർമ്മിക്കുന്നത്. ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ തോറ്റം ശൈലിയിലുള്ള പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ശ്രീവത്സൻ ജെ മേനോനാണ്. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ  സിനി കെ തോമസിനാണ് ഫ്‌ളോട്ടിന്റെ മേൽനോട്ടച്ചുമതല. സജീവ് പാഴൂരാണ് ഫ്ലോട്ട് അഡ്വൈസർ.2 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള നിശ്ചല ദൃശ്യത്തിന് പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

Share30TweetSendShare
Previous Post

കാർഷിക കേരളത്തിന് അഭിമാനമായി അഭിമന്യു

Next Post

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്തി കർഷകർ.

Related Posts

കൃഷിവാർത്ത

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

കൃഷിവാർത്ത

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.
കൃഷിവാർത്ത

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

Next Post

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്തി കർഷകർ.

Discussion about this post

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies