Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

Agri TV Desk by Agri TV Desk
August 15, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു. 2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും അർഹരായി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എംഎസ് സ്വാമിനാഥൻ അവാർഡിന് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡിന് പുതൂർ കൃഷി ഭവനും ട്രാൻസ് ജൻഡർ അവാർഡിന് ശ്രാവന്തിക എസ് പിയും അർഹരായി. വി.വി. രാഘവൻ സ്മാരക അവാർഡിന് കൃഷി ഭവൻ മീനങ്ങാടിയും പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡിന് മാതകോട് നെല്ലുൽപാദക പാടശേഖര സമിതിയും അർഹരായി.കാര്‍ഷിക പ്രവര്‍ത്തനങ്ങളിൽ ഏര്‍ പെട്ടിരിക്കുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിക്ക് നൽകുന്ന അവാർഡ് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ശ്രാവന്തിക എസ്.പി. കരസ്ഥമാക്കി. അതാത് വര്‍ഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനുനൽകുന്ന അവാർഡ് (2023 മില്ലറ്റ് പദ്ധതി) പുരൂർ കൃഷിഭവനും മികച്ച പ്രവർത്തനം കാഴ്ചവച്ച കൃഷി ഭവന് നൽകുന്ന അവാർഡായി വി.വി രാഘവൻ സ്മാരക അവാർഡ് മീനങ്ങാടി കൃഷിഭവനും കരസ്ഥമാക്കി. മലപ്പുറം താനാളൂർ സ്വദേശി സുഷമ പി.ടി. കേരകേസരി പുരസ്കാരവും (രണ്ടു ലക്ഷം) നേടി.

മറ്റ് അവാർഡുകൾ

ശ്രമശക്തി – പാലക്കാട് പെരുമാട്ടി സ്വദേശി ഇന്ദിര (1 ലക്ഷം)
കാർഷിക മേഖലയിലെ നൂതന ആശയം – തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ് കുമാർ എസ് (1 ലക്ഷം)
കർഷകഭാരതി
1. അച്ചടി മാധ്യമം – മാതൃഭൂമി ചീഫ് സബ് എഡിറ്റർ റ്റി.വി. രാധാകൃഷ്ണൻ
2. ദൃശ്യ മാധ്യമം – ദൂരദർശൻ പ്രോഗ്രാം അസിസ്റ്റൻറ് ശശി
3. നവ മാധ്യമം – മണ്ണുത്തി വെറ്ററിനറി കോളേജ് പ്രൊഫസർ ഡോ. സാബിൻ ജോർജ് & എറണാകുളം തൃപ്പൂണിത്തറ സ്വദേശിനി പ്രിയങ്ക മേനോൻ
ക്ഷോണിസംരക്ഷണ അവാർഡ് – കണ്ണൂർ നടുവിൽ സ്വദേശി അഗസ്റ്റിൻ തോമസ്
മികച്ച കൂൺ കർഷകൻ – കോഴിക്കോട് കോടഞ്ചേരി സ്വദേശി ജസൽ കെയുവ കർഷക – പാലക്കാട് ചിറ്റൂർ സ്വദേശി ഹരിവരതരാജ് ജി. (1 ലക്ഷം).
ജൈവകൃഷി നടത്തുന്ന ആദിവാസി ഊര് / ക്ലസ്റ്റർ – ചേകാടി ഊര് (ഒന്നാം സ്ഥാനം-3 ലക്ഷം), മേമാരി (രണ്ടാം സ്ഥാനം – 2 ലക്ഷം)
മികച്ച ജൈവ കർഷക – കോട്ടയം മോനിപ്പിള്ളി സ്വദേശി രശ്മി മാത്യു (1 ലക്ഷം)
പച്ചക്കറി കർഷകനുള്ള ഹരിതമിത്ര – ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത്.എസ്.പി (1 ലക്ഷം)
ഹൈടെക് കർഷകൻ – തിരുവനന്തപുരം പേരൂർക്കട സ്വദേശി തൻവീർ അഹമ്മദ് ജെ (1 ലക്ഷം)
കർഷകജ്യോതി – പാലക്കാട് അഗളി സ്വദേശി മണികണ്ഠൻ വി കെ (1 ലക്ഷം)
തേനീച്ച കർഷകൻ – ഇടുക്കി കുമളി സ്വദേശി ഫിലിപ്പ് മാത്യു (1 ലക്ഷം)
കർഷകതിലകം – കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെ (1 ലക്ഷം)

അച്ചടി മാധ്യമത്തിനുള്ള കർഷക ഭാരതി പ്രത്യേക പരാമർശം – പോൾസൺ താം, മരത്തംകോട്, തൃശൂർ & എഴുമാവിൽ രവീന്ദ്രൻ, കരകുളം, തിരുവനന്തപുരം.

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ (PACS) – അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്
എഫ്.പി.ഓ / എഫ്.പി.സി – തിരുനെല്ലി അഗ്രിപ്രൊഡ്യൂസർ കമ്പനി, തിരുനെല്ലി, വയനാട് & കെ. കെ. രാമചന്ദ്രൻ, ചെയർമാൻ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി
റെസിഡൻസ് അസോസിയേഷൻ – കടയിൽ കുടുമ്പ റസിഡൻസ് വെൽഫെയർ അസോസിയേഷൻ
വിദ്യാഭ്യാസ സ്ഥാപനം –
ഒന്നാം സ്ഥാനം: ശ്രീനാരായണ പൊളി ടെക്‌നിക് കോളേജ്, കൊല്ലം
രണ്ടാം സ്ഥാനം: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കടമ്മനിട്ട
സ്‌പെഷ്യൽ സ്കൂൾ –
ഒന്നാം സ്ഥാനം: ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്കൂൾ, വയനാട്
രണ്ടാം സ്ഥാനം: ഗാന്ധിഭവൻ സ്‌പെഷ്യൽ സ്കൂൾ, കൊല്ലം
പച്ചക്കറി ക്ലസ്റ്റർ – മേന്മ പച്ചക്കറി ക്ലസ്റ്റർ, പിറവന്തൂർ, കൊല്ലം
പോഷക തോട്ടം – അനിൽ ദേവ് വി എൽ, ചിറയിൻകീഴ്, തിരുവനന്തപുരം

പൊതുമേഖലാ സ്ഥാപനം –
ഒന്നാം സ്ഥാനം: കേരളം ക്ലെയ്‌സ് & സെറാമിക് പ്രോഡക്ട്സ് ലിമിറ്റഡ്, കാസർഗോഡ്
രണ്ടാം സ്ഥാനം: കേരളം ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്, കൊല്ലം
സ്വകാര്യ സ്ഥാപനം – കാർമൽ CMI മൊണാസ്ട്രി,എറണാകുളംകൃഷി അസി. ഡയറക്ടർ –
ഒന്നാം സ്ഥാനം: നിഷ കെ, കാക്കൂർ ബ്ലോക്ക്, കോഴിക്കോട്
രണ്ടാം സ്ഥാനം: സൈഫുന്നീസ ടി.കെ, കൊണ്ടോട്ടി ബ്ലോക്ക്, മലപ്പുറം
മൂന്നാം സ്ഥാനം: റോഷൻ ജോർജ്, അടൂർ ബ്ലോക്ക്, പത്തനംതിട്ട
ഫാം ഓഫീസർ –
ഒന്നാം സ്ഥാനം: സാജിദലി പി, ഫാം സുപ്രണ്ട്, ഗവ.ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി, പാലക്കാട്
രണ്ടാം സ്ഥാനം: ഷക്കീല പി, ഡെപ്യൂട്ടി ഡയറക്ടർ മുണ്ടേരി വിത്ത് കൃഷിത്തോട്ടം മലപ്പുറം
കൃഷി ഓഫീസർ –
ഒന്നാം സ്ഥാനം: അനുപമ കൃഷ്ണൻ, കൃഷി ഓഫീസർ, നെൻമേനി കൃഷി ഭവൻ, നെൻമേനി, വയനാട്
രണ്ടാം സ്ഥാനം: വിനോദ് കുമാർ ബി എസ്‌, എലപ്പുള്ളി, ചിറ്റൂർ, പാലക്കാട്
മൂന്നാം സ്ഥാനം: സ്വപ്‌ന സി, കല്ലിയൂർ, തിരുവനന്തപുരം
അസി. കൃഷി ഓഫീസർ / കൃഷി അസിസ്റ്റന്റ് –
ഒന്നാം സ്ഥാനം: ജെയ്‌സൽ, കെ കെ, ചേളന്നൂർ, കോഴിക്കോട്
രണ്ടാം സ്ഥാനം: ദീപ്തി പി. ചന്തു, അരുവാപ്പലം, പത്തനംതിട്ട
മൂന്നാം സ്ഥാനം: ഹേമ പി, കരിമ്പ, പാലക്കാട്

ചക്ക സംസ്കരണം / മൂല്യവർധന മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് – വയനാട് മീനങ്ങാടി സ്വദേശി ജോൺസൺ പി.ജെ
കൃഷിക്കൂട്ടം
1. ഉത്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം – പൈതൃക കർഷക സംഘം, മലപ്പുറം
2. സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം – പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റർ, എറണാകുളം
3. മൂല്യവർധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടം – തിരുമാറാടി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, എറണാകുളം
കർഷക വിദ്യാർത്ഥി (സ്‌കൂൾ തലം) – കൊല്ലം കുണ്ടറ സ്വദേശി ചിന്മയി പി
കർഷക വിദ്യാർത്ഥി (ഹയർ സെക്കൻഡറി സ്‌കൂൾ തലം) – തിരുവനന്തപുരം പാറശാല സ്വദേശി അക്ഷയ് വി
കർഷക വിദ്യാർത്ഥി (കലാലയം) – കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ആദിത്യൻ എ
കാർഷിക മേഖലയിൽ കയറ്റുമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് – പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സൂസൻ ഷാജി

ചിങ്ങം ഒന്ന് ആഗസ്റ്റ് 17 ന് ശനിയാഴ്ച വൈകിട്ട് 3 ന് ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന കർഷക ദിനാഘോഷം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.

Tags: Agriculture award 2024kerala government
ShareTweetSendShare
Previous Post

ഗുണങ്ങളിൽ സമ്പന്നൻ, വരുമാനത്തിലും! കുടംപുളി കൃഷിയിലേക്ക് തിരിഞ്ഞോളൂ..

Next Post

കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ ‘അനുഭവം’ പദ്ധതി

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ 'അനുഭവം' പദ്ധതി

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies