Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കാറഡുക്കയിലെ തരിശ് നിലങ്ങൾ ഇനി പച്ചക്കറി തോട്ടങ്ങളാകും

Agri TV Desk by Agri TV Desk
January 15, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കാസർഗോഡ്: കൃഷിക്ക് പേരുകേട്ട നാടാണ് കാസർഗോഡ്. ആ പെരുമ നിലനിർത്താനുള്ള പരിശ്രമത്തിലാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്. 2017-22 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശു രഹിത ബ്ലോക്കായി മാറാനുള്ള പ്രവർത്തനങ്ങളിലാണ് അധികൃതർ. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ ഭൂവുടമകളില്‍ നിന്നും പാട്ടത്തിനെടുത്ത് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൃഷി ഇറക്കിയാണ് തുടക്കം.

തനത് കൃഷിരീതികളിലൂടെ നരമ്പന്‍, കക്കിരി, വെള്ളരി, മുളക്, ചീര, പയറുവര്‍ഗ്ഗങ്ങള്‍, ചുരയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് തരിശു ഭൂമിയില്‍ കൃഷി ചെയ്യുക. കൃത്യമായ പരിചരണത്തിലൂടെ ലഭിക്കുന്ന വിഷമില്ലാത്ത പച്ചക്കറികള്‍ ഇക്കോ ഷോപ്പുകളിലൂടെയും എ ഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റിലൂടെയും വിതരണം ചെയ്യും. ആരോഗ്യവും വിളകളിലെ ഗുണമേന്‍മയും പച്ചക്കറിയിലെ സ്വയം പര്യാപ്തതയുമാണ് പദ്ധതിയിലൂടെ ബ്ലോക്കിന്റെ ലക്ഷ്യം.

24.834 ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തിൽ കൃഷിയോഗ്യമാക്കാൻ ബ്ലോക്ക് തയ്യാറെടുക്കുന്നത്. കൃഷി വകുപ്പ് നടപ്പിലാക്കുന്ന 50 ഹെക്ടര്‍ തരിശ്‌നില കൃഷി കൂടാതെയാണ് ബ്ലോക്ക് ഈ പദ്ധതി.

തരിശ് ഭൂമിയില്‍ കൃഷി നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്ന ആനുകൂല്യത്തിനായി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പഞ്ചായത്തില്‍ അപേക്ഷിക്കാം. പഞ്ചായത്ത് സമിതി അംഗീകരിച്ച ഗുണഭോക്തൃ പട്ടിക ബ്ലോക്ക് പഞ്ചായത്തിലേക്ക് അയക്കും. പാട്ടകൃഷി രീതിയാണ് അവലംബിക്കുന്നത്. ഭൂവുടമ കൃഷിചെയ്യാനായി കുടുംബശ്രീ യൂണിറ്റിന് ഭൂമി വിട്ടു നല്‍കുന്നുവെന്ന് കാണിച്ച് 200 രൂപയുടെ മുദ്ര പേപ്പറില്‍ സമ്മത പത്രവും 2019-20 വര്‍ഷം നികുതി അടച്ച രസീറ്റിന്റെ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പദ്ധതിയിൽ ഗുണഭോക്താവിന് ഹെക്ടറിന് 25000 രൂപയും ഭൂവുടമയ്ക്ക് 5000 രൂപയും ലഭിക്കും.

കുറഞ്ഞത് 25 സെന്റ് സ്ഥലത്ത് പദ്ധതി പ്രകാരം കൃഷി ചെയ്യാം. കുടുംബശ്രീ യൂണിറ്റിനും ഭൂവുടമയ്ക്കും ഐ.എഫ്.സി കോഡും കോര്‍ ബാങ്കിങ് സൗകര്യവുമുള്ള അക്കൗണ്ട് ഉണ്ടായിരിക്കണം
സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി വിദ്യാലയങ്ങളിലൂടെ ഭാവി തലമുറയെ കൃഷിയുടെ പ്രാധാന്യം മനസിലാക്കിയെടുക്കാനും പഞ്ചായത്ത് ശ്രമിക്കുന്നു. സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതിയിലൂടെ മണ്ണിനെയും പ്രകൃതിയേയും അടുത്തറിയാനും കാര്‍ഷിക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും കുട്ടികൾക്ക് അവസരമൊരുങ്ങും.

ബ്ലോക്കിന്റെ കീഴിലെ ഏഴ് പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത 16 സ്‌കൂളകള്‍ക്ക് പച്ചക്കറിത്തോട്ടം അനുവദിച്ചു കഴിഞ്ഞു. കൃഷിക്കും പരിപാലനത്തിനുമായി ബ്ലോക്കില്‍ നിന്നും ഒരു സ്‌കൂളിന് 5000 രൂപ നല്‍കും. കൃഷിഭവനുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി രീതികളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ക്ലാസുകള്‍ നല്‍കിയിരുന്നു. ഓരോ ഘട്ടത്തിലും പച്ചക്കറിയുടെ വളര്‍ച്ച നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ കൃഷി ഭവനുകളും ബ്ലോക്ക് പഞ്ചായത്തും പ്രത്യേകമായി ഒരുക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഇരിയണ്ണി സ്‌കൂളിന് ജില്ലാതലത്തില്‍ അംഗീകാരവും ലഭിച്ചിരുന്നു.

Share2TweetSendShare
Previous Post

കൃഷി വകുപ്പിന്റെ ജ്യൂസും വെളിച്ചെണ്ണയും ചിപ്സുമൊക്കെ ഇനി ആകർഷകമായ പാക്കിങ്ങിലേക്കു മാറുന്നു

Next Post

കേരളത്തിൽ ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാൻ നബാർഡും

Related Posts

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.
കൃഷിവാർത്ത

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.
കൃഷിവാർത്ത

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

കൃഷിവാർത്ത

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

Next Post
nabard high tech farming

കേരളത്തിൽ ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാൻ നബാർഡും

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies