കറിവേപ്പില ഇല്ലാതെ എന്ത് കറി അല്ലേ.. അത്രമാത്രം അഭേദ്യമായ ബന്ധമാണ് കറിവേപ്പിലയുമായി മലയാളിക്കുള്ളത്. പല രോഗങ്ങളെ ചെറുക്കാനും ഇതിന് കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
മികച്ച വിളവ് നല്‍കുന്ന സസ്യമാണ് കറിവേപ്പ്. പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുംമുള്ള കുഴിവേണം തൈ നടാന്‍. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഇട്ട് കുഴി മൂടി നടുവില്‍ ചെറുകുഴി എടുത്ത് തൈ നടാം.
തൈകള്‍ നടുമ്പോള്‍ വേപ്പിന്‍പിണ്ണാക്കും എല്ലുപ്പൊടിയും കുഴിയില്‍ ചേര്‍ത്ത് ഇളക്കി നട്ടാല്‍ രോഗ കീടങ്ങളില്ലാതെ കറിവേപ്പ് വളര്‍ന്ന് വരും.
തലേ ദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്താല്‍ കറിവേപ്പ് പെട്ടെന്ന് വളരും. വേപ്പെണ്ണസോപ്പ്‌വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിച്ചാല്‍ നാരകപ്പുഴുവിന്റെ ശല്യം തടയാം. തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറുപ്രാണികളെ അകറ്റാന്‍ വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക. വളര്‍ച്ച എത്താത്ത തൈയില്‍ നിന്ന് വിളവെടുക്കരുത്.
Discussion about this post