ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഏതെങ്കിലും റെയര്‍ കളക്ഷന്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍ ?..എന്നാല്‍ വേഗം പോരൂ…ചങ്ങനാശേരി തൃക്കൊടിത്താനത്തെ ജ്യോതി അജിത്തിന്റെ ഗാര്‍ഡനിലേക്ക്. എഴുന്നൂറോളം ഇനങ്ങളിലുള്ള രണ്ടായിരത്തിലേറെ ചെടികളാണ് ഇവിടെയുള്ളത്. അതില്‍ തന്നെ വിരലിലണ്ണാവുന്നവ ഒഴിച്ച് ബാക്കിയെല്ലാം ഇന്‍ഡോര്‍ പ്ലാന്റുകളും. റെയര്‍ പ്ലാന്റുകള്‍ സ്വന്തമാക്കാന്‍ എവിടെ വരെ പോകാനും ജ്യോതി മടി കാണിക്കാറില്ല. തന്റെ പാഷന്‍ ബിസിനസാക്കി വളര്‍ത്തിയെടുത്ത വീട്ടമ്മുടെ പതിനെട്ട് വര്‍ഷത്തെ അധ്വാനമാണ് ഇവിടുത്തെ അപൂര്‍വശേഖരത്തിന് പിന്നിലുള്ളത്.
സ്ഥലപരിമിതി പലപ്പോഴും വലിയ വെല്ലുവിളിയായിട്ടുണ്ട്. പക്ഷെ ഇവിടെ ചെടികളുടെ എണ്ണം ദിവസവും കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ വഴി ചെടികള്‍ വില്‍ക്കുകയും പുതിയ ചെടികള്‍ വാങ്ങുകയും ചെയ്യും. ചെടികള്‍ കൈമാറ്റം ചെയ്ത് പുതിയവ സ്വന്തമാക്കാറുമുണ്ട്.
വാട്ടര്‍ പ്ലാന്റുകളുടെ വലിയ കളക്ഷനും ഇവിടെയുണ്ട്. കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയാണ് പുതിയ ചെടികള്‍ തേടിപോകാന്‍ ജ്യോതിയുടെ പ്രചോദനം. ഓരോ ദിവസവും ചെടികളെ പരിചരിച്ചും സ്നേഹിച്ചും അവയോട് കൂടുതല്‍ അടുക്കുകയാണ് ഇവര്‍.
Discussion about this post