ഇത് ചേർത്തല തൈക്കാട്ടുശേരി മാക്കേക്കടവ് ജയപ്രകാശ് സമ്മിശ്ര കൃഷിയിൽ ഒരു മാതൃകാ കർഷകനാണ് ഇദ്ദേഹം . തന്റെ വീടിനോടു ചേർന്നുള്ള മുന്ന് ഏക്കർ സ്ഥലത്തു താറാവ് ,മൽസ്യം,പന്നി, എല്ലാം വിജയകരമായി വളർത്തുന്നു .സൗമ്യവും ലളിതവുമായ പെരുമാറ്റമാണ് ജയപ്രകാശിന്റെ പ്രേത്യേകത .മുപ്പതു വർഷത്തോളമായി ഇറച്ചി കോഴി മേഖലയിൽ ബിസിനസ് ചെയുന്നു . ദീർഘ കാലമായി താറാവ് ,പന്നി എന്നിവയെ വളർത്തുന്ന ഇദ്ദേഹം ഈ വര്ഷമാണ് മൽസ്യ കൃഷിയിലേക്കു കടന്നത് .
ജയപ്രകാശിന്റെ വീട്ടിൽ എത്തിയാൽ ആദ്യം കാണുന്നത് തുവെള്ള നിറത്തിലുള്ള വിഗോവ താറാവുകളെ യാണ് .തൂവെള്ള നിറത്തിൽ വളരെ മനോഹരമായ് ഈ താറാവുകൾ സൗന്ദര്യം കൊണ്ട് എല്ലാവരടെയും ശ്രദ്ധ പിടിച്ചു പറ്റും.വൃത്തിയുടെ കാര്യത്തിലും വിഗോവ താറാവുകൾ മുൻ പന്തിയിലാണ്. മൂന്നു വർഷക്കാലമായി ജയപ്രകാശ് വിഗോവ താറാവുകൾ വളർത്തുന്നുണ്ട് . . നാലപ്പത്തു ദിവസം കൊണ്ട് രണ്ടേകാൽ കിലോ തൂക്കം വെക്കുന്ന ഈ താറാവുക്കൾക്കു മാർക്കറ്റിൽ നല്ല ഡിമാൻഡാണ്.
വീടിനോടു ചേർന്നു മികച്ച ഒരു ഇൻക്യൂബേഷൻ സംവിധാനവും ജയപ്രകാശ് ഒരിക്കിയിട്ടുണ്ട് . ഇപ്പോൾ ആഴചയിൽ നാനൂറോളം കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്നുണ്ട് ഇവിടെ .വിരിഞ്ഞ കുഞ്ഞുങ്ങളെ ബ്രൂഡിങ്ങിനു ശേഷം കുടുകളിലേക്കു മാറ്റുന്നു .
വീടിനോടു ചേർന്നുള്ള 55 സെനറ്റ് സ്ഥലത്തു ഇവിടെ ഒരു മികച്ച മൽസ്യ കുളം ഒരിക്കിയിരിക്കുന്നു . 15000 ആനബസ് മൽസ്യങ്ങളെയാണ് ഇവിടെനിക്ഷേപിച്ചിരിക്കുന്നത് .തന്റെ മൽസ്യ കൃഷി യുടെ ആദ്യ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് ജയപ്രകാശ് .
താറാവുകളും മീനും കൂടാതെ 50 ഓളം പന്നികളെ വളർത്തുന്ന ഒരു ഫാമും ഇദ്ദേഹത്തിനുണ്ട് .ഡ്യൂ റോക്ക് ഇനത്തിൽ പെട്ട പന്നികളെ ആണ് ഇവിടെ വളർത്തുന്നത് .ഫാമിലെ വൃത്തിയുടെ കാര്യത്തിൽ ഇദ്ദേഹം വളരെ ശ്രെദ്ധ ചെലുത്തുന്നുണ്ട് .പന്നി ഇറച്ചിക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ടെന്നു ഇദ്ദേഹം പറയ്യുന്നു .
പ്രാദേശിക ചിക്കൻ, മീറ്റ് സ്റ്റോറുകളിലേക്കാണ് ഇവിടുത്തെ താറാവുകളെയും പന്നികളെയും വിതരണം ചെയുന്നത് .
ജയ പ്രകാശിന്റെ പ്രവർത്തനങ്ങൾക്കു പൂര്ണമായ പിന്തുണയുമായി ഇദ്ദേഹത്തിന്റെ കുടുംബവും ഒപ്പം ഉണ്ട് .കൂടതൽ ഉയരങ്ങളിലേക്ക് ജയപ്രകാശിന്റെ സംരംഭങ്ങൾ വളരട്ടെ എന്ന് ആശംസിക്കാം
Discussion about this post