ഫൈറ്റര്‍ മത്സ്യങ്ങളെ വളര്‍ത്തുന്നതും വില്‍ക്കുന്നതും കുട്ടിക്കളിയല്ല കൂത്താട്ടുകുളം സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ ജഫ്രിന്. പാഷനൊപ്പം ഒരു വരുമാനമാര്‍ഗം കൂടിയാണിത്. ചെറിയരീതിയില്‍ തുടങ്ങിയ ഫൈറ്റര്‍ മത്സ്യകൃഷിക്ക് ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരെ ആവശ്യക്കാരുണ്ട്. കാര്യങ്ങളെല്ലാം കൃത്യമായി പഠിച്ചു തന്നെയാണ് ഈ കൊച്ചുമിടുക്കന്‍ ഫൈറ്റര്‍ കൃഷി ചെയ്യുന്നത്.
കോവിഡ് കാലത്ത് വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴാണ് ജഫ്രിന്‍ ഫൈറ്റര്‍ മത്സ്യങ്ങളെ വാങ്ങി വളര്‍ത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ പഠിത്തത്തോടൊപ്പെ മത്സ്യകൃഷിയും കൊണ്ടുപോകുന്നു.
വടകര സെന്റ് ജോണ്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജഫ്രിന്‍. ഫൈറ്റര്‍ മത്സ്യകൃഷിയില്‍ ജഫ്രിന് കട്ട സപ്പോര്‍ട്ടുമായി വീട്ടുകാരും കൂട്ടുകാരുംഅധ്യാപകരുമെല്ലാമുണ്ട്.
Discussion about this post