ചെടികള്‍ നന്നായി വളരാനും പൂക്കളുണ്ടാകാനും സഹായിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടുത്തുകയാണ് നസീമ. മുട്ടത്തോട് ഉപയോഗിച്ചാണ് ഈ വളം തയ്യാറാക്കേണ്ടത്. ഉണക്കിയെടുക്കുന്ന മുട്ടത്തോട് മിക്‌സിയിലിട്ട് പൊടിച്ചെടുക്കണം. ഇങ്ങനെ പൊടിച്ചെടുക്കുന്ന മുട്ടത്തോട് ചെടികള്‍ക്ക് ഇട്ടുകൊടുക്കാവുന്നതാണ്. അതല്ലെങ്കില്‍ മുട്ടത്തോട് പൊടിച്ചെടുത്തത് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു വെക്കുക. ഈ വെള്ളം അരിച്ചെടുത്ത് സ്പ്രേ കുപ്പിയിലാക്കി ചെടികള്‍ക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
ചെടികള്‍ക്കുണ്ടാകുന്ന മഞ്ഞളിപ്പ്, കീടങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ല ഉത്തമ മരുന്നാണ് മുട്ടത്തോട് പൊടിച്ചെടുത്തത്. ഒരു മാജിക് വളമാണ് മുട്ടത്തോട് പൊടിച്ചതെന്ന് നസീമ പറയുന്നു.
Discussion about this post