Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

ആദായകരമാണ് കോവല്‍ കൃഷി; കൃഷിരീതിയും പരിചരണവും അറിയാം

Agri TV Desk by Agri TV Desk
July 13, 2020
in കൃഷിരീതികൾ
590
SHARES
Share on FacebookShare on TwitterWhatsApp

ഏത് കാലാവസ്ഥയിലും ആദായകരമാണ് കോവല്‍കൃഷി. നീര്‍വാര്‍ച്ചയുള്ള മണ്ണിലും മട്ടുപ്പാവിലാണെങ്കില്‍ ചാക്കിലും ചെടിച്ചട്ടിയിലും കോവല്‍ നട്ടുപിടിപ്പിക്കാം.നല്ല വളക്കൂറുള്ള മണ്ണില്‍ കൃത്യമായ പരിചരണം നല്‍കിയാല്‍ 60-75 ദിവസം കൊണ്ട് കായ്ക്കും.

കൃഷി രീതി

ഉണക്കച്ചാണകപ്പൊടി, മണല്‍, മേല്‍മണ്ണ് എന്നിവ സമം ചേര്‍ത്ത് ഉണക്കി ചെറിയ പോളിത്തീന്‍ കവറില്‍ മുക്കാല്‍ ഭാഗം നിറച്ചു നടീല്‍ മിശ്രിതം തയ്യാറാക്കാം. നാല് മുട്ടുകളുള്ള വള്ളിയാണ് നടീലിനായി മുറിക്കേണ്ടത്. മുക്കാല്‍ ഭാഗം മിശ്രിതം നിറച്ച പ്ലാസ്റ്റിക് കവറില്‍ രണ്ട് മുട്ടുകള്‍ താഴുന്ന രീതിയിലാണ് വള്ളി കുത്തേണ്ടത്. വള്ളി കുത്തുമ്പോള്‍ മൂടും തലയും മാറിപ്പോകരുത്. തണലില്‍ സൂക്ഷിക്കണം. ആവശ്യത്തിന് മാത്രം നനയ്ക്കാം. നാമ്പുകള്‍ വന്ന് കഴിഞ്ഞാല്‍ 20 മുതല്‍ 25 ദിവസം കൊണ്ട് മാറ്റിനടാം. ഓരോ വള്ളിയും മാറ്റിനടാന്‍ ഓരോ കുഴിയൊരുക്കണം. മൂന്നടി വീതിയും നീളവും മൂന്നടി താഴ്ചയുമുള്ള കുഴിയാണ് എടുക്കേണ്ടത്. നാലു ചട്ടി മേല്‍മണ്ണ്, ഒരു ചട്ടി മണല്‍, അരക്കിലോ കുമ്മായം, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കലര്‍ത്തിയ മിശ്രിതം കുഴികളില്‍ നിറയ്ക്കാം. ഇത് വള്ളി നടുന്നതിന് മൂന്ന് ദിവസം മുമ്പ് തയ്യാറാക്കി കുഴിയില്‍ ഇടുന്നതാണ് നല്ലത്. രണ്ട് ചട്ടി ഉണക്കച്ചാണകം കൂടി ചേര്‍ക്കണം. വേര് പിടിച്ചാല്‍ ഒരാഴ്ചയ്ക്കകം വള്ളി പടര്‍ന്നു തുടങ്ങും. അപ്പോള്‍ പന്തല്‍ തയ്യാറാക്കി വള്ളി കയറ്റി വിടണം.

മട്ടുപ്പാവിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ ചാക്കായാലും ഗ്രോബാഗായാലും അല്‍പ്പം വലുതാണ് നല്ലത്. ഇതിലേക്ക് നടീല്‍ മിശ്രിതം നിറച്ച് മാറ്റി നടാം. വള്ളികള്‍ പന്തലില്‍ കയറ്റി വിട്ടാല്‍ മേല്‍ വളപ്രയോഗങ്ങള്‍ നടത്താം.

കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ഒരു കിലോയില്‍ പത്ത് ലിറ്റര്‍ ചാണകവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്, വെര്‍മിവാഷ്, ഗോമൂത്രം ഒരു ലിറ്റര്‍ പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ചയിലൊരിക്കല്‍ തടത്തിലൊഴിച്ച് കൊടുക്കാം. മാസത്തില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ചുവട് നന്നായി ഇളക്കിക്കൊടുക്കണം. മാസത്തിലൊരിക്കല്‍ ഉണങ്ങിയ ചാണകപ്പൊടി, ചാരം, എല്ലുപൊടിയെന്നിവ ചുവടിന്(ചാരം 500 ഗ്രാം, ചാണകപ്പൊടി രണ്ട് കിലോ, എല്ലുപൊടി 500 ഗ്രാം) എന്നിങ്ങനെ ചേര്‍ത്ത് കൊടുക്കാം.

45 മുതല്‍ 65 ദിവസത്തിനുള്ളില്‍ കോവല്‍ മേല്‍പന്തല്‍ നന്നായി പൂക്കുകയും കായ്പിടിക്കാന്‍ തുടങ്ങുകയും ചെയ്യും. ഇടയ്ക്ക് ആവശ്യത്തിന് നനയും നല്‍കിയാല്‍ പന്തല്‍ കോവയ്ക്ക കൊണ്ട് നിറയും.

കോവയ്ക്കയുടെ ഗുണങ്ങള്‍

അപൂര്‍വ്വ ഔഷധങ്ങളുടെ കലവറയാണ് കോവയ്ക്ക. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കോവയ്ക്ക സഹായിക്കുന്നു. ഹൃദയം തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ശരീരത്തില്‍ ഇന്‍സുലിന്റെ ഉത്പാദനം കൂട്ടാനും കോവയ്ക്ക സഹായിക്കുന്നു. അതുകൊണ്ട് പ്രമേഹബാധിതര്‍ക്ക് കോവയ്ക്ക ഉത്തമ ഔഷധമാണ്. പ്രതിദിനം നൂറ് ഗ്രാമെങ്കിലും കഴിക്കുന്നത് നല്ലതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഹരിത കേരളം മിഷന്‍

Share590TweetSendShare
Previous Post

കാസർഗോഡ് ജില്ലയിലെ ആദ്യ ജൈവവൈവിധ്യ കേന്ദ്രമായി നെയ്യംകയം

Next Post

കുഞ്ഞുമനസുകള്‍ താളം തെറ്റാതെ നോക്കാം; പ്രകൃതിയെ അറിയാന്‍ പഠിപ്പിക്കൂ

Related Posts

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ
കൃഷിരീതികൾ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

കുമിൾ രോഗങ്ങളെ പ്രതിരോധിക്കുന്ന ബോർഡോ മിശ്രിതം എങ്ങനെ തയ്യാറാക്കാം
കൃഷിരീതികൾ

കുമിൾ രോഗങ്ങളെ പ്രതിരോധിക്കുന്ന ബോർഡോ മിശ്രിതം എങ്ങനെ തയ്യാറാക്കാം

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘
കൃഷിരീതികൾ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

Next Post

കുഞ്ഞുമനസുകള്‍ താളം തെറ്റാതെ നോക്കാം; പ്രകൃതിയെ അറിയാന്‍ പഠിപ്പിക്കൂ

Discussion about this post

ലണ്ടനിലെ ഹരിത സ്വർഗ്ഗം, ഷൈലശ്രീ ചേച്ചിയുടെ വീട്ടുമുറ്റം ആരുടെയും മനം കവരും

ലണ്ടനിലെ ഹരിത സ്വർഗ്ഗം, ഷൈലശ്രീ ചേച്ചിയുടെ വീട്ടുമുറ്റം ആരുടെയും മനം കവരും

ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ; എങ്കിൽ ബോബി ചേട്ടൻറെ വീട്ടിലേക്ക് വരാം

ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ; എങ്കിൽ ബോബി ചേട്ടൻറെ വീട്ടിലേക്ക് വരാം

കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുടുംബം

കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുടുംബം

ചെടികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ദമ്പതികൾ

ചെടികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ദമ്പതികൾ

ഒന്നര സെന്റിൽ ഹരിതസ്വർഗമൊരുക്കി ഷെനിൽ

ഒന്നര സെന്റിൽ ഹരിതസ്വർഗമൊരുക്കി ഷെനിൽ

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശില്പി എം.എസ് സ്വാമിനാഥൻ വിടവാങ്ങി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശില്പി എം.എസ് സ്വാമിനാഥൻ വിടവാങ്ങി

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies