Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കാസർഗോഡ് ജില്ലയിലെ ആദ്യ ജൈവവൈവിധ്യ കേന്ദ്രമായി നെയ്യംകയം

Agri TV Desk by Agri TV Desk
July 13, 2020
in കൃഷിവാർത്ത
47
SHARES
Share on FacebookShare on TwitterWhatsApp

പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഉദ്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന പയസ്വിനി പുഴയിലെ ഏറ്റവും ആഴമേറിയ ഭാഗം അത്
ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമായ കാനത്തൂര്‍ നെയ്യംകയമാണെന്നതിൽ തർക്കമില്ല.

25 മീറ്ററോളം ആഴമുള്ള അര ഏക്കറോളം വിസ്തൃതിയുള്ള നെയ്യംകയത്തിന്‌ പ്രത്യകതകൾ ഏറെയാണ്. കൂടാതെ പ്രദേശത്തിന്റെ ജൈവികത മൂലം നെയ്യംകയം ജില്ലയിലെ ആദ്യത്തെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമായിരിക്കുന്നു.

തദ്ദേശീയമായതും അപൂര്‍വവുമായ മത്സ്യ ഇനങ്ങളും , സസ്യങ്ങളും ,ഔഷധ സസ്യങ്ങളും ,ജീവവര്‍ഗങ്ങളും കാണപ്പെടുന്ന ഈ പ്രദേശത്തെ ജൈവവ്യവസ്ഥയെ സംരക്ഷിച്ച് നിലനിർത്തുന്നതിനായാണ് പൈതൃക കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

ജൈവ വൈവിധ്യം കൂടുതലുള്ളതും വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ ഉള്ളതുമായ സ്ഥലങ്ങളെ കണ്ടെത്തി പ്രാദേശിക ജൈവ വൈവിധ്യ പൈതൃകകേന്ദ്രമാക്കി പ്രഖ്യാപിക്കേണ്ട ചുമതല അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ജൈവവൈവിധ്യ പരിപാലന സമിതി(ബിഎംസി)യ്ക്കുള്ളതാണ്.

കഴിഞ്ഞ വര്‍ഷം നെയ്യംകയത്ത് അപൂര്‍വയിനത്തില്‍പെട്ട മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ് മുളിയാര്‍ ഗ്രാമപഞ്ചായത്ത് ബിഎംസിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ വിദഗ്ധസമിതി സന്ദര്‍ശനം നടത്തി ജൈവവൈവിധ്യ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടർന്ന് വിദഗ്ധസമിതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രദേശത്തെ പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുകയായിരുന്നു.
ഇവിടെ ബി എം സി യുടെ കീഴില്‍ ഒരു പ്രാദേശിക ജൈവവൈവിധ്യ പരിപാലന സമിതി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പറും സ്ഥലത്തെ കര്‍ഷകരും ഉൾപ്പെട്ടവരാണ് ഇൗ സമിതിയിലുള്ളത്.

പ്രാദേശിക ജൈവവൈവിധ്യ പരിപാലന കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി വിഹിതം വകയിരുത്തണമെന്നാണ് സമിതിയുടെ  നിര്‍ദേശം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ദേശീയ ജൈവ വൈവിധ്യ അതോറിറ്റി എന്നിവയുടെയും പ്രാദേശിക വൈവിധ്യ പൈതൃക സമിതിയുടെയും സഹായം ഇതിനായി തേടാം. വരള്‍ച്ച രൂക്ഷമായാല്‍ സമീപത്തെ കര്‍ഷകര്‍ക്ക് അവരുടെ ജലാശങ്ങളില്‍ മത്സ്യങ്ങളെ പരിപാലിക്കുന്നതിന് അവസരമൊരുക്കാമെന്ന നിര്‍ദ്ദേശവും സമിതി നല്‍കിയിട്ടുണ്ട്.

നെയ്യംകയത്തെ ജനങ്ങളുടെ നിയമ പ്രകാരമുള്ള ഉപഭോഗത്തിന് ഭംഗം വരാതെയും അവിടത്തെ കാര്‍ഷിക – സാംസ്‌കാരിക ജൈവ വൈവിധ്യത്തെ സംബന്ധിക്കുന്ന പാരമ്പര്യ,നാടന്‍ അറിവുകള്‍ രേഖപ്പെടുത്തിയുമായിരിക്കും പൈതൃക കേന്ദ്രത്തെ സംരക്ഷിക്കുക. ഇതില്‍ നിന്നും ലഭിക്കുന്ന ഫലം തുല്യമായി പങ്കു വയ്ക്കപ്പെടും .

കാറഡുക്ക റിസര്‍വ് വനത്തിന് സമീപത്തെ ഈ പ്രദേശത്ത് ഏകദേശം 50 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെതാണ്. ഈ ഭൂമിയില്‍ കാര്‍ഷിക വൃത്തി ചെയ്താണ് നിരവധി കുടുംബങ്ങള്‍ ജീവിക്കുന്നത്. കവുങ്ങ്, തെങ്ങ്, വാഴ, ചേമ്പ്, ചേന, കപ്പ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. കയത്തിന് ചുറ്റും കണ്ടല്‍ കാടുകളും മരങ്ങളും വെച്ചു പിടിപ്പിക്കുന്നതോടൊപ്പം അവയെ ദൈവ തുല്യമായാണ് നാട്ടുകാര്‍ കാണുന്നത്.

കയത്തിന് അരികിലുള്ള വന്‍മരങ്ങളിലൊന്നായ കൊയമ്പുന്ന (പ്രാദേശിക നാമം) മരത്തിന് ചുവടെ എല്ലാ വര്‍ഷവും രണ്ട് ദിവസം വിളക്ക് കൊളുത്തുകയും നിവേദ്യമായി ഇളനീര്‍ വെക്കുകയും ചെയ്യാറുണ്ട്. കയത്തിന് ചുറ്റുമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും യാതൊരു പോറലുമേല്‍ക്കാതെ കാത്തു കൊള്ളണമെന്ന പ്രാര്‍ത്ഥനയാണ് ഇവിടെ നടക്കുന്നത്. നെയ്യംകയത്തിന് ചുറ്റുമുള്ള ജീവജാലങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് എന്നാണ് കേൾവി.

മെരുവൽ, കൂര്‍മീന്‍, തേന്‍മീന്‍, കരിമീന്‍, കുരുടന്‍, കലുവ, കൊളോന്‍, മലഞ്ചില്‍, കൊത്ത്യന്‍, ആരക്കന്‍, നൊളിവാള, മുഷു, വരാല്‍, എരിമീന്‍, നരിമീന്‍, കൊയല, പാലത്താന്‍, പുല്ലന്‍, കടു, കാരി തുടങ്ങിയ 22 ഓളം മത്സ്യ ഇനങ്ങളും 35 കിലോ വരെ തൂക്കം വരുന്ന ആമയിനത്തില്‍പെട്ട പാലപ്പൂവനും ഇവിടെ കാണപ്പെടുന്നു.

നെയ്യംകയത്തിലും തീരങ്ങളിലുമായി 111 സസ്യ ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഇരുപതോളം ഇനങ്ങള്‍ സ്ഥാനീയമായതും (എന്‍ഡെമിക്) 80 ഓളം ഔഷധ സസ്യങ്ങളും, വംശനാശ ഭീഷണി നേരിടുന്ന ഞാറ, ഇരുമ്പകം (കരിമരം) തുടങ്ങിയ ഇനങ്ങളും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ ഇരുപത് തരം ചിത്രശലഭങ്ങളും ആറ് ഇനം ഉരഗങ്ങളും 12 തരം പക്ഷികളും മൂന്നിനം സസ്തനികളും 11 ഇനം തുമ്പികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ ഇനം ഞണ്ടുകള്‍, ചിപ്പിയിനങ്ങള്‍, വണ്ടുകള്‍ എന്നിവയും കാണപ്പെടുന്നു. 200 ഗ്രാം വരെ തൂക്കമുള്ള വലിയ ചെമ്മീന്‍ ഇനങ്ങള്‍ ഇവിടെ പണ്ടുകാലത്ത് കാണപ്പെട്ടിരുന്നു. ഇവയൊക്കെ ഈ പ്രദേശത്തെ അതീവ ജൈവവൈവിധ്യ സമ്പന്നതയ്ക്ക് ഉദാഹരണങ്ങളാണ്.

Share47TweetSendShare
Previous Post

മധുരക്കിഴങ്ങ് കൃഷി

Next Post

ആദായകരമാണ് കോവല്‍ കൃഷി; കൃഷിരീതിയും പരിചരണവും അറിയാം

Related Posts

The final stage of discussions to declare the rat snake as the state reptile is in progress
കൃഷിവാർത്ത

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow
കൃഷിവാർത്ത

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

കൃഷിവാർത്ത

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

Next Post

ആദായകരമാണ് കോവല്‍ കൃഷി; കൃഷിരീതിയും പരിചരണവും അറിയാം

Discussion about this post

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies