വാഴകൃഷിയെ ബാധിക്കുന്ന കീടങ്ങളിലൊന്നാണ് മീലി മൂട്ടകള്‍. വേരില്‍ പറ്റിപിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്ന പഞ്ഞിപോലുള്ള വെളുത്ത പ്രാണികളാണിത്. വയല്‍ നികത്തിയ കൃഷിയിടങ്ങളിലാണ് ഇവ കൂടുതലായി കാണുന്നത്. തോട്ടത്തില്‍ കാണന്ന പൊതുവായ മഞ്ഞളിപ്പ്, വളര്‍ച്ച കുറവ് എന്നിവയാണ് മീലി മൂട്ടകളുടെ പ്രധാന ആക്രമണ ലക്ഷണങ്ങള്‍.
നിയന്ത്രണ മാര്‍ഗങ്ങള്‍:
പുളിപ്പ് രസമുള്ള മണ്ണില്‍ കുഴി ഒന്നിന് 1 കിലോ ഗ്രാം കുമ്മായം ചേര്‍ത്ത് രണ്ടാഴ്ചയ്ക്കു ശേഷം കന്നുകള്‍ നടുക.
നടീല്‍ സമയത്ത് വാഴ ഒന്നിന് 500 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ഇളക്കി ചേര്‍ക്കുക.
ആക്രമണ ലക്ഷണം കണ്ടു തുടങ്ങിയാല്‍ കുഴിയില്‍ ക്ലോര്‍പൈറിഫോസ് 2 മില്ലി / ലിറ്റര്‍ ലായനി ഒഴിച്ചു കൊടുക്കുക
Discussion about this post