വീട്ടില്‍ തന്നെ ശുദ്ധമായ മഞ്ഞള്‍പ്പൊടി ഉണ്ടാക്കിയെടുക്കുന്നതിനെ കുറിച്ച് വിവരിക്കുകയാണ് ശശീന്ദ്രന്‍ ചേട്ടനും ജലജച്ചേച്ചിയും. മഞ്ഞള്‍ കഴുകിവൃത്തിയാക്കി വേവിച്ചെടുത്ത ശേഷം അത് ഊറ്റിയെടുത്ത് ഒരു മാസത്തോളം ഉണക്കിയെടുക്കണം. ഉണങ്ങിക്കിട്ടുന്ന മഞ്ഞള്‍ പിന്നീട് പൊടിച്ചെടുക്കാം. 50 കിലോ ഉണങ്ങിക്കിട്ടുന്ന മഞ്ഞളില്‍ നിന്ന് ഏഴ് കിലോ മഞ്ഞള്‍പ്പൊടി മാത്രമേ ലഭിക്കൂ. എന്നാല്‍ കടയില്‍ കിട്ടുന്ന മഞ്ഞള്‍പൊടിയേക്കാള്‍ വളരെ കുറച്ച് മാത്രമേ കറികളിലും മറ്റു ഉപയോഗിക്കേണ്ടതുള്ളൂ. അത്രയ്ക്ക് നിറവും ഗുണവുമാണ് ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കുന്ന മഞ്ഞള്‍പ്പൊടികള്‍ക്കെന്ന് ഇരുവരും പറയുന്നു.
Discussion about this post