ഔഷധഗുണമുള്ള നെല്ലിനമാണ് നവര. ആയുര്‍വേദ ചികിത്സയിലെ സ്ഥാനവും ആളുകള്‍ക്ക് ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധയും കാരണം നവര നെല്ലിന് ആവശ്യക്കാരേറി വരികയാണ. അതേസമയം വിപണിയില്‍ നവര അരിയുടെയും വ്യാജന്മാര്‍ ധാരാളമാണ്. അവിടെയാണ് നവര കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യമേറുന്നത്.
നവര നെല്ല് താഴ്ച്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പൊക്കക്കണ്ടങ്ങളില്‍ കൃഷി ചെയ്യുന്നതാണ് നല്ലത്. ഏപ്രില്‍ മാസത്തില്‍ വിഷു അടുപ്പിച്ച് ലഭിക്കുന്ന മഴയോട് കൂടി നിലം നന്നായി ഉഴുതൊരുക്കണം. മെയ് മാസത്തില്‍ മഴ തുടങ്ങുന്നതോട് കൂടി വിത്തു വിതയ്ക്കാം. കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കം ചെയ്ത ശേഷമേ വിത്തിടാവൂ.
വളപ്രയോഗം
ചാണകവളം, കമ്പോസ്റ്റ് എന്നിവ ഉഴുതു ചേര്‍ത്ത നിലത്ത് വേണം വിത്തു വിതയ്ക്കാന്‍. നന്നായി ഉഴുതൊരുക്കിയ മണ്ണില്‍ വിതയ്ക്കുന്നതിന് മുമ്പ് അടിസ്ഥാന വളമായി 5 ടണ്‍ ജൈവളം/കമ്പോസ്റ്റ്/ പച്ചിലവളം, മണ്ണില്‍ ചേര്‍ക്കു. പച്ചില വളം ലഭിക്കുന്നതിനായി കൃഷി തുടങ്ങുന്നതിന് മുമ്പ് തന്നെ പയര്‍ വിത്തു വിതച്ച് കൊടുത്ത ശേഷം ഒരു മാസം കഴിഞ്ഞ് ഉഴുതു ചേര്‍ക്കുന്നത് നിലത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കീടനിയന്ത്രണം
കീടനിയന്ത്രണത്തിനായി സംയോജിത നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കുക. കരനെല്‍കൃഷിയില്‍ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ചിതലിന്റെ ഉപദ്രവം. മണ്ണിലെ നനവ് കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ചിതലിന്റെ ഉപദ്രവം കണ്ടാലുടന്‍ പുരയിടത്തില്‍ ഒരു പ്രാവശ്യം വെള്ളം കയറ്റി മുക്കുന്നതിലൂടെ ഇതിനെ നശിപ്പിക്കാനാകും.
തണ്ടുതുരപ്പനെയും ഇലചുരുട്ടിയേയും പ്രതിരോധിക്കുന്ന്തിന് ട്രൈക്കോകാര്‍ഡുകള്‍ ഉപയോഗിക്കാം
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള കര്‍ഷകന്‍, ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ
Discussion about this post