Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സുഭിക്ഷകേരളത്തിന്റെ ഭാഗമായി ക്ഷീരമേഖലയിൽ 215 കോടിയുടെ പദ്ധതി

Agri TV Desk by Agri TV Desk
October 3, 2020
in കൃഷിവാർത്ത
10
SHARES
Share on FacebookShare on TwitterWhatsApp

സുഭിക്ഷ കേരളത്തിന്റെ ഭാഗമായി 215 കോടി രൂപയുടെ പദ്ധതി ക്ഷീരമേഖലയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഭാഗമായി നബാർഡിന്റെ വായ്പ ലഭിക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയോജിത ക്ഷീരവികസന പദ്ധതിയായ ക്ഷീരഗ്രാമം 25 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 53 പഞ്ചായത്തുകൾക്കാണ് നിലവിൽ ക്ഷീരഗ്രാമത്തിന്റെ ഗുണഫലം ലഭിക്കുന്നത്. തിരഞ്ഞെടുത്ത പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ വീതമാണ് ചെലവഴിച്ചത്. ക്ഷീരമേഖലയിലെ ഇടപെടലിന്റെ ഭാഗമായി നിർണായക നേട്ടം കൈവരിക്കാനായി. സംസ്ഥാനത്ത് 87 ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം വേണ്ടത്. 82 ലക്ഷം ലിറ്റർ പാൽ ആഭ്യന്തരമായി ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് അഭിമാനകരമായ നേട്ടമാണ്.

ഇതുവരെ 3140 കറവപശുക്കളെയും 535 കിടാരികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു. ഉരുക്കളുടെ എണ്ണം വർധിപ്പിച്ച് പാൽ ഉത്പാദനം വർധിപ്പിക്കാനായി. പ്രളയം, കാലവർഷം, മറ്റു ദുരന്തങ്ങൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളില്ലായിരുന്നെങ്കിൽ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിച്ചേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സംരംഭകർക്ക് രണ്ടു പശുക്കളെ വീതം ലഭിക്കുന്നതിനും അഞ്ച് പശുക്കൾ വീതമുള്ള ഡെയറി യൂണിറ്റ് സ്ഥാപിക്കാൻ അവസരം ലഭിക്കുകയും നിലവിലെ കർഷകർക്ക് പശുക്കളുടെ എണ്ണം വർധിപ്പിക്കാൻ ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്നു. പശുവിനൊപ്പം കിടാരികളെ വാങ്ങാൻ ധനസഹായം നൽകുന്ന കോമ്പോസിറ്റ് ഡെയറി യൂണിറ്റ് പദ്ധതിയും ഇതിന്റെ ഭാഗമാണ്. നിരവധി ചെറുപ്പക്കാരും വിദേശത്ത് നിന്ന് കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ മടങ്ങിയെത്തിയവരും ഈ പദ്ധതിയിലേക്ക് കടന്നുവന്നിട്ടുണ്ട്.

ഗുണനിലവാരം നിലനിർത്തിക്കൊണ്ട് പാൽ സംഭരണം, സൂക്ഷിപ്പ്, ശീതീകരണം, വിതരണം എന്നിവയെല്ലാം ഉറപ്പുവരുത്തുന്നതിന് ഹൈജീനിക് മിൽക്ക് കളക്ഷൻ മുറികൾ മികച്ച രീതിയിൽ സജ്ജമാക്കേണ്ടതുണ്ട്. ക്ഷീരസംഘങ്ങളാണ് ഇത് ചെയ്യേണ്ടത്. ഇതിനായി 294 ക്ഷീരസംഘങ്ങൾക്ക് ധനസഹായം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

114 പുതിയ ക്ഷീര സഹകരണ സംഘങ്ങൾ ആരംഭിച്ചു. നിർജീവമായിരുന്ന 113 സംഘങ്ങൾ പുനരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ക്ഷീര വികസന മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു.

 

 

Share10TweetSendShare
Previous Post

നവര കൃഷിയില്‍ അറിയേണ്ടതെല്ലാം

Next Post

പച്ചക്കറി തറവില പദ്ധതിയിൽ അംഗമാകുവാൻ

Related Posts

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്
അറിവുകൾ

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

Next Post
കര്‍ഷകര്‍ക്ക് പ്രതീക്ഷയായി സ്മാര്‍ട്ട് വിപണി

പച്ചക്കറി തറവില പദ്ധതിയിൽ അംഗമാകുവാൻ

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV