മനോഹരമായ പൂക്കള്‍ തന്നെയാണ് പെറ്റൂണിയയുടെ പ്രത്യേകത. വിവിധ നിറങ്ങളിലും ഇനങ്ങളിലുമുള്ള പെറ്റൂണിയ പൂക്കളുണ്ട്. പെറ്റൂണിയ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ചെടി പെട്ടെന്ന് നശിച്ചുപോകാന്‍ സാധ്യതയുണ്ട്.
സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന പെറ്റൂണിയയ്ക്ക് ശരിയായ രീതിയില്‍ നന ലഭിച്ചില്ലെങ്കിലും വാടിപ്പോകും.ദിവസവും നാലോ അഞ്ചോ മണിക്കൂറെങ്കിലും വെയില്‍ ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണം. ഇതിന് പുറമെ മറ്റൊരു പ്രധാന പ്രശ്‌നം ഫംഗസിന്റെയും പ്രാണികളുടെയും ആക്രമണമാണ്. വൈറ്റ് മോള്‍ഡ്, ഗ്രേ മോള്‍ഡ്, ബ്ലാക്ക് റൂട്ട് റോട്ട് എന്നീ അസുഖങ്ങളും പെറ്റൂണിയയെ ബാധിക്കാറുണ്ട്. പൂക്കള്‍ വാടുന്നത് കണ്ടാല്‍ അത് അപ്പോള്‍ തന്നെ മാറ്റണം.
കമ്പുകള്‍ മുറിച്ചു നട്ടോ വിത്തുകള്‍ മുളപ്പിച്ചോ പെറ്റൂണിയ വളര്‍ത്താം. നല്ല ആരോഗ്യമുള്ള ചെടികളില്‍ നിന്ന് വേണം കമ്പ് മുറിച്ചെടുക്കാന്‍. ചെടികളുടെ ഉള്ളില്‍ പുഴുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.വളം കൃത്യം അളവില്‍ നല്‍കണം. ജൈവവളമാണ് നല്ലത്. ഉണങ്ങിയ ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ ആറ്റുമണലുമായി യോജിപ്പിച്ച് ചട്ടിയിലേക്ക് നടാം. പൂക്കള്‍ ധാരാളമായി ഉണ്ടാകുന്ന സമയം നവംബര്‍മുതല്‍ മാര്‍ച്ച് വരെയാണ്.
Discussion about this post