Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കഠിന വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കൂ, സൂര്യാതപം തടയൂ

Agri TV Desk by Agri TV Desk
February 23, 2020
in അറിവുകൾ
21
SHARES
Share on FacebookShare on TwitterWhatsApp

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും ചില ജില്ലകളില്‍ നിന്നും സൂര്യാതപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം മുതലായ രോഗമുള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സൂര്യാഘാതം (Heat stroke/Sub stroke):

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

ലക്ഷണങ്ങള്‍:

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി എഫ്), വറ്റി വരണ്ട ചുവന്ന ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മുലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.

സൂര്യാതപമേറ്റുള്ള ശരീര താപശോഷണം (Heat Exhaustion):

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് ശരീര താപ ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

ലക്ഷണങ്ങള്‍:

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഒക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം താപ ശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍:

· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം
· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക
· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
· ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം
· ഫലങ്ങളും സാലഡുകളും കഴിക്കുക
· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക

പ്രത്യേക ശ്രദ്ധ വേണ്ടവര്‍:

· മുതിര്‍ന്ന പൗരന്‍മാര്‍ (65 വയസിനു മുകളില്‍)
· കുഞ്ഞുങ്ങള്‍ (4 വയസിനു താഴയുള്ളവര്‍)
· ഗുരതരമായ രോഗം ഉള്ളവര്‍
· വെയിലത്ത് ജോലി ചെയ്യുന്നവര്‍

പ്രതിരോധ മാര്‍ഗങ്ങള്‍:

· വേനല്‍കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക
· വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമ വേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക
· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക
· കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
· കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
· വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യാതപം കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍:

· കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തുടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.
· അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട് കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കകയും വേണം.

Share21TweetSendShare
Previous Post

കസ്തൂരി മഞ്ഞള്‍: ലാഭമുറപ്പിക്കുന്ന ഔഷധവിള

Next Post

മൂന്നാറിലെ റ്റാറ്റാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൃഷ്ടിയില്‍ സന്ദര്‍ശനം നടത്തി മന്ത്രി വി. എസ് സുനില്‍ കുമാര്‍

Related Posts

bird flu
അറിവുകൾ

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി
അറിവുകൾ

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്
അറിവുകൾ

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

Next Post
മൂന്നാറിലെ റ്റാറ്റാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൃഷ്ടിയില്‍ സന്ദര്‍ശനം നടത്തി മന്ത്രി വി. എസ് സുനില്‍ കുമാര്‍

മൂന്നാറിലെ റ്റാറ്റാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൃഷ്ടിയില്‍ സന്ദര്‍ശനം നടത്തി മന്ത്രി വി. എസ് സുനില്‍ കുമാര്‍

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV