സഞ്ചാരികളുടെ പറുദീസയായ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള തങ്ങളുടെ കൊച്ചു കൃഷിത്തോട്ടം പരിചയപ്പെടുത്തുകയാണ് കാസർഗോഡ് സ്വദേശിയായ ജോർജും കുടുംബവും. തങ്ങളുടെ ചെറിയ തോട്ടത്തിൽ പച്ചക്കറികളും പഴച്ചെടികളുമെല്ലാം ജോർജും ഭാര്യ ടെസ്സിയും ചേർന്ന് കൃഷിചെയ്യുന്നുണ്ട്. മുന്തിരി, നാരങ്ങ, വാഴ, അരിനെല്ലി, പപ്പായ, ജാപ്പനീസ് പ്ലം, നെല്ലി, മാങ്ങ തുടങ്ങി അനേകം ഫല സസ്യങ്ങളും പാവൽ, പടവലം, മണിത്തക്കാളി, കോവൽ, വെണ്ട എന്നിങ്ങനെ അനേകം പച്ചക്കറികളും വിളയിക്കുന്നുണ്ട്. ചട്ടിയിലെ ഗോതമ്പ് കൃഷി കൗതുകമുണർത്തുന്നതാണ്. ഫലവൃക്ഷങ്ങളുടെ കൂട്ടത്തിൽ മാന്ത്രികനായ മിറാക്കിൾ ഫ്രൂട്ടുമുണ്ട്. ഒട്ടുമിക്ക ഫലസസ്യങ്ങളും ചട്ടിയിലാണ് വളർത്തിയിരിക്കുന്നത്. ചെറിയ സ്ഥലത്ത് ധാരാളം സസ്യങ്ങൾ കൃഷി ചെയ്യുന്നതിനുവേണ്ടിയാണ് വലിയ വൃക്ഷങ്ങളെപ്പോലും ചട്ടിയിൽ വളർത്തുന്നത്. ഉദ്യാനത്തിലെ പാട്ടുകാരായ ലൗ ബേർഡ്സിനേയും വളർത്തുന്നു. ഇവയെല്ലാം വെറും എട്ടര സെന്റ് സ്ഥലത്താണ് ഈ കുടുംബം പരിപാലിക്കുന്നത്. കൃഷി ചെയ്യാൻ മനസ്സുണ്ടായാൽ സ്ഥലപരിമിതി ഒരു പ്രശ്നമേയല്ല എന്ന് ജോർജ് പറയുന്നു. അപൂർവങ്ങളായ പല സസ്യങ്ങളും നാടൻ ഇനങ്ങളുമെല്ലാം അടങ്ങിയ ഈ ഉദ്യാനത്തിന്റെ കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.
Discussion about this post