കോട്ടയം നഗരത്തോട് ചേര്‍ന്ന് താമസിക്കുന്ന ജോര്‍ജ്-സിസിലി ദമ്പതിമാരുടെ വീട്ടുമുറ്റത്ത് സ്‌നേഹവും വാത്സ്യവും നല്‍കി വളര്‍ത്തിയ ഒരു പൂന്തോട്ടമുണ്ട്. അത്രയേറെ മനോഹരം. റിട്ടയര്‍മെന്റിന് ശേഷം ലൈഫിനെ എങ്ങനെ പച്ചപിടിപ്പിക്കാമെന്ന ചോദ്യത്തിന്റെ ഉത്തരമാണിവര്‍.
എഞ്ചിനീയറായിരുന്ന ജോര്‍ജിനും ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന സിസിലിക്കും പണ്ടുമുതലേ ചെടികളോട് ചങ്ങാത്തമുണ്ട്. ഒറ്റനോട്ടത്തില്‍ പൂച്ചെടികളും ഇലച്ചെടികളും വിവിധ തരം വള്ളിച്ചെടികളുമൊക്കെയായി ഭംഗിയായി അടുക്കിയിരിക്കുന്ന പച്ചപ്പ്. പ്ലോട്ടിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ഗാര്‍ഡനെ പെബിള്‍സും, വാട്ടര്‍ ബോഡിയുമൊക്കെ ചേര്‍ന്ന് മനോഹരമാക്കുന്നു.
ക്രിയേറ്റിവിറ്റിയെ അതിന്റെ മാക്‌സിമത്തില്‍ അധിക ചിലവില്ലാതെ ഗാര്‍ഡനിങ്ങില്‍ പ്രയോജനപ്പെടുത്തിയിരിക്കുകയാണിവിടെ. പൂന്തോട്ട പരിപാലനത്തില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള ഇവര്‍ ഫ്‌ളവര്‍ഷോകളിലെ സ്ഥിര സാന്നിധ്യമാണ്. നഗരത്തിരക്കുകള്‍ക്ക് നടുവിലെ പച്ചപ്പിന്റെ ഈ പറുദീസ വിസ്മയമായി മാറുകയാണ്.
Discussion about this post