Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

വിസ്മൃതിയിലാഴുന്ന വീട്ടുമുറ്റത്തെ പൂക്കള്‍

Agri TV Desk by Agri TV Desk
April 21, 2021
in പൂന്തോട്ടം
175
SHARES
Share on FacebookShare on TwitterWhatsApp

പണ്ട് വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ചില ചെടികളുണ്ടായിരുന്നു. സ്മൃതികളിലാണ്ട് പോകുന്ന ചില ചെടികളെ കുറിച്ച് നോക്കാം.

സുഗന്ധരാജന്‍

നിത്യഹരിതയായ അലങ്കാര ചെടിയാണ് സുഗന്ധരാജന്‍ അഥവാ ഗന്ധരാജന്‍. പുതിയ അലങ്കാര ചെടികള്‍ വന്നതോടെ സുഗന്ധരാജന്‍ മിക്ക വീടുകളില്‍ നിന്നും അപ്രത്യക്ഷമായി. ഏഷ്യയില്‍ എല്ലാ സ്ഥലത്തും കാണുന്ന ഈ ചെടി ചൈനയില്‍ നാട്ടുവൈദ്യത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു. ഗാര്‍ഡീനിയ ജാസ്മിനോയിഡസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

പേരുപോലെ ഗന്ധം തന്നെയാണ് സുഗന്ധരാജിന്റെ ഏറ്റവും ആകര്‍ഷണം. ഇതിന്റെ ഗന്ധം ഏത് സുഗന്ധ വസ്തുക്കളെയും വെല്ലുവിളിക്കുന്നതാണ്. തല്ലചോറിനെയും ശരീരത്തെയും റിലാക്സ് ചെയ്യിപ്പിക്കാന്‍ ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്. വിശുദ്ധി, സ്നേഹം, ഭക്തി, വിശ്വാസം എന്നിവയുടെ പ്രതീകമായും ഇതിനെ കണക്കാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വിദേശ നാടുകളില്‍ വിവാഹത്തിന് പൂച്ചെണ്ടുകളില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത്.

ഔഷധ ഗുണങ്ങള്‍

ഉത്കണ്ഡ, ക്ഷോഭം, മൂത്രസഞ്ചിയിലെ അണുബാധ, രക്തസ്രാവം, ക്യാന്‍സര്‍, മലബന്ധം, വിഷാദം, പനി, പിത്തസഞ്ചി രോഗം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ട്, ആര്‍ത്തവ തകരാറുകള്‍, കരള്‍ രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റായും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സുഗന്ധരാജന്‍ ഉത്തമം തന്നെ.

 

കനകാംബരം

മുല്ലപ്പൂവിനെ പോലെ തന്നെ പ്രാധാന്യം ഉള്ള ഒന്നാണ് കനകാംബരം. വര്‍ഷത്തില്‍ ഒട്ടുമിക്ക കാലത്തും പൂക്കളുണ്ടാകുന്ന ചെടികൂടിയാണിത്. പൊതുവായി കണ്ടുവരുന്ന ഓറഞ്ച് നിറത്തിന് പുറമെ വയലറ്റ്, വെള്ള, മഞ്ഞ നിറങ്ങളിലും കനകാംബര പൂക്കളുണ്ട്. കടുത്ത നിറത്തിലുള്ള പൂക്കള്‍ ബൊക്കെ, മാല തുടങ്ങിയ അലങ്കാര വസ്തുക്കള്‍ക്കായി ഉപയോഗിക്കാറുണ്ട്.

രണ്ടു മൂന്നു തരത്തിലാണ് പ്രധാനമായും കനകാംബരം കണ്ടുവരുന്നത്. കരിഞ്ഞപച്ചത്തണ്ടും കരിഞ്ഞ പച്ച ഇലകളുമുള്ള കനകാംബര ഇനമാണ് കൃഷിക്കായി വ്യാപകമായി നട്ടുവരുന്നത്. ഇത് മൂന്നുമാസമാവുമ്പോള്‍ത്തന്നെ നിറയെ ശാഖകള്‍ വിരിയുകയും നിറയെ പൂക്കുറ്റികളും പൂക്കളും വിരിയുകയും ചെയ്യുന്നു. വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള കനകാംബരയിനത്തിന്റെ പൂക്കള്‍ക്ക് നല്ല നിറമായിരിക്കും. കടുത്ത ഓറഞ്ച് നിറത്തില്‍ പൂക്കള്‍ വിരിയുന്ന ‘ഡല്‍ഹി’യെന്നയിനത്തിനാണ് കൃഷിക്കാര്‍ക്കിടയില്‍ പ്രിയം.

കൃഷ്ണകിരീടം

ആകര്‍ഷകമായ ചുവന്ന നിറത്തില്‍ കിരീടം പോലെ തോന്നിക്കുന്ന പൂവാണ് കൃഷ്ണകിരീടം. തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന സസ്യമാണിത്. ഓണക്കാലത്താണ് സാധാരണ ഈ പൂക്കള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാറ്. ചിങ്ങം പിറക്കുമ്പോള്‍ തന്നെ തൊടികളില്‍ സമൃദ്ധമായി കാണപ്പെട്ടിരുന്ന പൂവ് ഇന്ന് അപൂര്‍വമാണ്. പെരും പൂ, കാവടി പൂവ്, കൃഷ്ണ കിരീടം, ഓണപ്പൂവ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

ഓണക്കാലത്ത് ഈ പൂവിന് ഏറെ ആവശ്യക്കാരുണ്ട്. നാട്ടിന്‍പുറങ്ങളിലെ പൂക്കളത്തില്‍ കൃഷണകിരീടം നിറസാന്നിധ്യമായിരുന്നു. എന്നാല്‍ മറുനാടന്‍ പൂക്കളുടെ വരവോടെ കൃഷ്ണകിരീടവും അപ്രത്യക്ഷമായി തുടങ്ങി. പൂത്ത് തുടങ്ങിയാല്‍ ആറുമാസത്തോളം നീളും അത് വിരിഞ്ഞുതീരാന്‍. ബുദ്ധക്ഷേത്രങ്ങളുടെ രൂപമുള്ളതിനാല്‍ ബുദ്ധകേന്ദ്രമായ തലശേരി ഭാഗങ്ങളില്‍ പഗോഡ എന്നും ഈ പൂവിന് വിളിപ്പേരുണ്ട്.

ക്ഷേത്രങ്ങളിലെ കലശത്തിന്റെ ആകൃതിയിലുള്ളതിനാല്‍ വടക്കേ മലബാറില്‍ കലശത്തട്ടെന്ന് വിളിക്കുന്നവരുമുണ്ട്. പൂക്കളത്തിനു പുറമേ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും കൃഷ്ണകിരീടം ഉപയോഗിച്ചു വരുന്നുണ്ട്. കൃഷ്ണകിരീടം ഹനുമാന്‍ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പഗോട അങ്ങനെ പലയിടത്തും പലപേരുകളാണ് ഈ പൂവിന്. കൃഷ്ണനാട്ടത്തിലെയും കഥകളിയിലെയും കൃഷ്ണകിരീടം ഈ പൂവിന്റെ രൂപഭംഗി അനുകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കാക്കപൂവ്

കേരളത്തില്‍ പാടത്തും നനവുള്ള പ്രദേശങ്ങളിലും ധാരാളം ഉണ്ടായിരുന്ന പൂവാണ് കാക്കപ്പൂവ്. ഓണക്കാലത്താണ് ഇതിന് ഏറെ പ്രിയം. കടുത്ത വയലറ്റും മഞ്ഞയും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം. കിണ്ടിപ്പൂ എന്ന പേരിലും കാക്കപ്പൂവ് അറിയപ്പെടുന്നു.

നന്നായി ജലമുള്ള ഇടങ്ങളില്‍ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. വയലില്‍ വിരിയുന്ന പൂക്കള്‍ക്ക് വലിപ്പം കൂടുതലാണുള്ളത്. നെല്‍വയലില്‍ കാണപ്പെടുന്നതിനാല്‍ നെല്‌ളിപ്പൂവ് എന്നും ഇതറിയപ്പെടുന്നു. ചെടിയുടെ വേരുകളില്‍ കാണപ്പെടുന്ന ചെറിയ അറകള്‍ ഇവയുടെ സമീപത്തെത്തുന്ന സൂഷ്മജീവികളെ ഭക്ഷിക്കുന്നു. ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും. വലിച്ചെടുക്കുന്നു.

 

Tags: Flowers
Share175TweetSendShare
Previous Post

ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നതിലൂടെ ലഭിക്കുന്ന ചില ഗുണങ്ങള്‍

Next Post

ഉലുവ രുചിയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും ഉത്തമം

Related Posts

അകത്തളത്തിൽ ആരാമമൊരുക്കാം
പൂന്തോട്ടം

അകത്തളം മനോഹരമാക്കുന്ന മണിപ്ലാൻറ്

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ
അറിവുകൾ

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ
പൂന്തോട്ടം

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

Next Post
ഉലുവ രുചിയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും ഉത്തമം

ഉലുവ രുചിയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും ഉത്തമം

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV