ചെടികള്‍ക്കായി ഒരു വീട്. ഒറ്റനോട്ടത്തില്‍ ഈ വീട് കണ്ടാല്‍ ആരും അങ്ങനെ കരുതൂ.. ഗാര്‍ഡനിംഗിന് ഏറെ പ്രാധാന്യം നല്‍കിയുള്ളതാണ് കോട്ടയം ഏറ്റുമാനൂരിലുള്ള സോണി-ലിന്‍ഡ ദമ്പതികളുടെ വീട്. 200ലേറെ തരം ചെടികളാണ് ഈ വീട്ടില്‍ ലിന്‍ഡ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. രണ്ടര വര്‍ഷം കൊണ്ടാണ് ഇത്രയും മനോഹരമായ ഗാര്‍ഡന്‍ ഇവിടെ ഒരുക്കിയത്. ഇലച്ചെടികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് ഇവിടത്തെ ഗാര്‍ഡന്‍.
പുറത്ത് മാത്രമല്ല അകത്തളങ്ങളിലും ചെടികളുടെ പറുദീസയാണ്. അടുക്കളയിലും ബാത്ത്‌റൂമിലും വരെ ഇവിടെ ചെടികളുണ്ട്.പ്രകൃതിയോട് അത്രയേറെ ഇണങ്ങി നില്‍ക്കുന്ന വീടാക്കി മാറ്റിയിരിക്കുകയാണ് ഈ വീടിനെ. ചെടികളെല്ലാം ഒരുക്കിയത് ക്രിയേറ്റീവായ രീതിയിലാണെന്നത് കൂടുതല്‍ മനോഹരമാക്കുന്നു.
പാരമ്പര്യത്തനിമയുടെയും ആധുനികതയുടെയും സമ്മിശ്രമാണ് ഈ വീട്. 50 സെന്റ് പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന വീടിന് ചുറ്റും കരിങ്കല്ല് പാകി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായൊരുക്കിയിട്ടുള്ള പുല്‍ത്തകിടി കുടുംബത്തിന് വിശ്രമവേളകള്‍ ചെലവിടാന്‍ പറ്റിയ ഇടമാക്കിയിട്ടുണ്ട്.
Discussion about this post