കുട്ടികളുടെ കൃഷിയിടത്തിലെ ഓണത്തിനൊരുമുറം പച്ചക്കറി വിളവെടുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ കൃഷിയിടത്തിലെ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
വൃക്ഷായുര്‍വേദ വിധിപ്രകാരമുള്ള വളക്കൂട്ടുകളും ,കീടനാശിനികളും തയാറാക്കി നൂറു ശതമാനം ശുദ്ധമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍. മന്ത്രിയെ സ്വീകരിക്കുവാനായില്‍ പച്ചക്കറി കൊണ്ട് പൂക്കളവും, പച്ചക്കറി കൊണ്ടുണ്ടാക്കിയ നിലവിളക്കും കാര്‍ഷിക കേരളത്തിന്റെ പ്രതീക്ഷയുടെ സൂചകങ്ങളാണെന്നും,മണ്ണിന്റെ വീണ്ടെടുപ്പിലൂടെ പ്രകൃതി കൃഷി സംസ്‌ക്കാരം ഓരോ മലയാളിയും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സീന സന്തോഷ് , കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാരോണ്‍ പനയ്ക്കല്‍ ,അറ്. യേശുദാസ് പറപ്പിള്ളി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ് , കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്‌സ് ഹോം ഡയറക്റ്റര്‍ ഫാദര്‍.സംഗീത് ജോസഫ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു,കോട്ടുവള്ളി കൃഷി ഓഫീസര്‍ കെ.സി.റെയ്ഹാന ,ബ്ലോക്ക പഞ്ചായത്ത് അംഗങ്ങള്‍ ,ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ,കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ , കൃഷിഭവന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
മൂന്നര ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ,10 ഏക്കറില്‍ പൊക്കാളി നെല്‍കൃഷി , കരനെല്‍കൃഷി ,മധുരക്കിഴങ്ങ് കൃഷി ,തുടങ്ങി മലയാളികളുടെ ഭക്ഷണത്തിന്റെ ഭാഗമായ എല്ലായിനം പച്ചക്കറികളും, ബോയിസ് ഹോസ്റ്റലില്‍ കൃഷി ചെയ്യുന്നു.കോട്ടുവള്ളി കൃഷിഭവന്റെ മേല്‍നോട്ടത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Discussion about this post