Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

അഴകിൽ വളർത്താം, ഫ്ലെയിം വയലറ്റ്

Agri TV Desk by Agri TV Desk
February 5, 2021
in പൂന്തോട്ടം
290
SHARES
Share on FacebookShare on TwitterWhatsApp

ഹാങ്ങിങ് പ്ലാന്റ് എന്ന രീതിയിലും ഗ്രൗണ്ട് കവറായും വളർത്താൻ ഏറ്റവും നല്ല സസ്യങ്ങളിലൊന്നാണ് ഫ്ലെയിം വയലറ്റ്. എപ്പീസിയ കുപ്രിയേറ്റ എന്നാണ് ഫ്രെയിം വയലറ്റിന്റെ ശാസ്ത്രനാമം. അമേരിക്കയാണ് ജന്മദേശം.

ഫ്ളയിം വയലറ്റിന്റെ ഇലകളും പൂക്കളും ഒരുപോലെ ആകർഷകമാണ്. പച്ച, ചുവപ്പ് കലർന്ന പച്ച, എന്നിങ്ങനെയുള്ള നിറങ്ങളിൽ തിളങ്ങുന്ന ഇലച്ചാർത്താണ് എപ്പീസിയക്കുള്ളത്. ഓറഞ്ച് കലർന്ന ചുവന്ന നിറത്തിലും പിങ്ക്,  മഞ്ഞ,  വെള്ള എന്നീ നിറങ്ങളിലുമുള്ള എപ്പീസിയപ്പൂക്കളുണ്ട്. നമ്മുടെ നാട്ടിൽ സാധാരണയായി ചുവപ്പ്,  പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കൾ കാണാം.

 ഏറ്റവും നല്ല ഗ്രൗണ്ട് കവർ

കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ളതും വളരെ വേഗം വളരുന്നതും ധാരാളമായി പുഷ്പിക്കുന്നതുമായ എപ്പീസിയ ചെടികൾ ഒരുഗ്രൻ ഗ്രൗണ്ട് കവറാണ്. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ഫ്ലെയിം വയലറ്റ് ചെറിയ തണലിലും നന്നായി വളരുകയും പൂക്കുകയും ചെയ്യും. വൃക്ഷച്ചുവട്ടിലും  ഉയർന്നു വളരുന്ന ചെടികളുടെ ചുവട്ടിലുമെല്ലാം ഇവ നട്ടുവളർത്താം.

 ആകർഷകമായ ഹാങ്ങിങ് പ്ലാന്റ്

പുഷ്പിക്കുന്ന ഹാങ്ങിങ് ചെടികളിൽ ഏറ്റവും അഴകുള്ള സസ്യങ്ങളിലൊന്നാണ് ഫ്ലെയിം വയലറ്റ്. ഈ ചെടിയുടെ കായിക പ്രവർദ്ധനത്തിനുപയോഗിക്കുന്ന പുതു വളർച്ചകളായ സ്റ്റോളൻ ചെടിയിൽ നിന്നും തൊങ്ങലുകൾ പോലെ തൂങ്ങി വളരുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

 പരിപാലനം

അധികം ശ്രദ്ധ ആവശ്യമില്ലാത്ത ചെടികളിലൊന്നാണ് ഫ്ലെയിം വയലറ്റ്.  ഹാങ്ങിങ് ചട്ടികളിൽ വളർത്തുമ്പോൾ ചട്ടിയിൽ കൃത്യമായ നീർവാർച്ച ഉറപ്പുവരുത്തണം. മണ്ണ്, മണൽ,  ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത മിശ്രിതത്തിൽ  എപ്പീസിയ നട്ടുവളർത്താം. ചട്ടിയുടെ ചുവട്ടിൽ ചെറിയ ഓടിൻ കഷണങ്ങൾ, കരിക്കട്ടകൾ എന്നിവ ഇടുന്നത് നീർവാർച്ച കൂട്ടുന്നതിന് നല്ലതാണ്,  ശക്തമായ വെയിൽ ചെടിയെ ദോഷകരമായി ബാധിക്കും. അതിനാൽ 50 ശതമാനം തണലുള്ള ഇടങ്ങളിൽ വളർത്തുന്നതാണ് ഏറ്റവും നല്ലത്. കൃത്യമായി നന നൽകാൻ ശ്രദ്ധിക്കണം. കാര്യമായ വളപ്രയോഗമൊന്നും ആവശ്യമില്ലെങ്കിലും മാസത്തിലൊരിക്കൽ ചെടിച്ചുവട്ടിൽ അല്പം കമ്പോസ്റ്റോ മറ്റു ജൈവവളങ്ങളോ  ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.

ചെടികളിൽ നിന്നും നീണ്ട തണ്ടുകൾ വളർന്നുവരികയും അവയുടെ അറ്റത്ത്  പുതിയ ഇലകളും പൂക്കളും രൂപപ്പെടുകയും ചെയ്യും. ഇതിനെയാണ് സ്റ്റോളൻ എന്ന് വിളിക്കുന്നത്. ഇത്തരം സ്റ്റോളനുകൾ നട്ട് പുതിയ തൈകൾ വളരെ വേഗത്തിൽ ഉൽപാദിപ്പിക്കാം. ഇത്രയും കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ തന്നെ ഫ്ളയിം വയലറ്റ് ചെടികൾ അതിമനോഹരമായി ആർക്കും വളർത്തിയെടുക്കാം.

Share290TweetSendShare
Previous Post

ഒരു കിലോ കോളിഫ്ലവറിന് വെറും ഒരു രൂപ, 10 ക്വിന്റൽ വിളവ് റോഡിലുപേക്ഷിച്ച് കർഷകൻ

Next Post

വീട്ടുവളപ്പിൽ കുടമ്പുളി നടാം

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post

വീട്ടുവളപ്പിൽ കുടമ്പുളി നടാം

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies