കൂട് മത്സ്യകൃഷി എന്താണെന്ന് അറിയാമോ? മത്സ്യക്കുഞ്ഞുങ്ങളെ തുറസ്സായ ജലാശയങ്ങളില്‍ നിയന്ത്രിത ചുറ്റുപാടില്‍ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നല്‍കി വളര്‍ത്തുന്ന രീതിയെയാണ് കൂട് മത്സ്യകൃഷി എന്ന് പറയുന്നത്. മത്സ്യങ്ങളെ വളര്‍ച്ചയ്ക്ക് ആനുപാതികമായി തരംതിരിച്ച് വളര്‍ത്താം എന്നുളളതും പിടിച്ചെടുക്കാന്‍ എളുപ്പമാണെന്നുളളതുമാണ് കൂട് മത്സ്യകൃഷിയുടെ പ്രധാന സവിശേഷത.
കായലുകള്‍, പുഴകള്‍, വലിയ പൊക്കാളിപാടങ്ങള്‍, ചെമ്മീന്‍ കെട്ടുകള്‍, വലിയ കുളങ്ങള്‍, പാറമടകള്‍ എന്നിവ കൂട്മത്സ്യകൃഷി നടത്താന്‍ അനുയോജ്യമാണ്. വേനല്‍ക്കാലത്ത് വറ്റിപ്പോകുന്ന ജലാംശയങ്ങള്‍ ഒഴിവാക്കണം. കൂട് മത്സ്യക്ക്യഷി നടത്തുന്ന ജലസ്രോതസ്സുകളിലെ ജലം കുടിക്കുന്നതിനും മറ്റ് വീട്ടാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ല.
തുറസ്സായ ജലസാതസ്സുകളില്‍ സ്ഥാപിക്കുന്ന കൂടുകള്‍ക്ക് രണ്ടു പാളികളായി അകം പുറംവലകള്‍ ഉപയോഗിക്കണം. എന്നാല്‍ കെട്ടിക്കിടക്കുന്ന ജലാശയങ്ങള്‍ ഒരുപാളി വല മതിയാകും. ള്ളം കയറ്റിയിറക്കുന്ന ജലാശയങ്ങളില്‍ വേലിയിറക്ക സമയത്തുള്ള വെള്ളത്തിന്റെ ആഴമാണ് കണക്കാക്കേണ്ടത്. കരയില്‍ ിന്നും ചുരുങ്ങിയത് 2 മീറ്റര്‍ മാറി വേണം കൂടുകള്‍ സ്ഥാപിക്കാന്‍. ഒരുകൂടില്‍നിന്നും ഒരുമീറ്റര്‍ അകലെ വേണം അടുത്തകൂട് സ്ഥാപിക്കാന്‍.
പരസ്പരം ഭക്ഷിക്കുന്നതോ ആക്രമിക്കുന്നതോ ആയ വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളെ ഒരു കൂട്ടില്‍ വളര്‍ത്തരുത്. 6 മുതല്‍ 8 മാസത്തെ വളര്‍ച്ചയ്ക്കു ശേഷം വിപണനത്തിന് പാകമാകുന്ന വിഭാഗത്തിലുള്ളവയെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉപ്പു ജലാശയങ്ങളിലാണെങ്കില്‍ കരിമീന്‍,കാളാഞ്ചി, തിരുത എന്നിവയാണ് കൂടുമത്സ്യകൃഷിക്ക് യോജിച്ചത്. ശുദ്ധ ജലത്തിലും ഒഴുകുന്ന ജലത്തിലും ഒരുപോലെ വളര്‍ത്താവുന്നവയാണ് കരിമീന്‍, തിലാപ്പിയ മത്സ്യങ്ങള്‍.
തിരിരൂപത്തില്‍ പൊന്തിക്കിടക്കുന്ന തീറ്റയാണ് കൂട് മത്സ്യക്ക്യഷിക്ക് ഉത്തമ. വിരല്‍ വലിപ്പമെത്തിയ മത്സ്യങ്ങള്‍ക്ക് 1.2mm വലിപ്പമുള്ള തീറ്റയാണ് നല്‍കേണ്ടത്. ദിവസത്തില്‍ മൂന്നു നേരം തീറ്റ നല്‍കണം. മത്സ്യം വളര്‍ന്നുവരുന്നതിനനുസരിച്ച് നല്‍കുന്ന തീറ്റയുടെ അളവും വര്‍ദ്ധിപ്പിക്കണം. കൂട് മത്സ്യക്കൃഷിയില്‍ അരിപ്പന്റെ ആക്രമണം തടയാന്‍ അമിതമായി ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുമ്പോഴും, പായല്‍ അടിയുമ്പോഴും ഒരുജലക്കുടുകളില്‍ അരിപ്പന്‍ വരുന്നതിനുള്ള സാധ്യതകൂടുതലാണ്.ആയതിനാല്‍ കൂടുകള്‍ കൃത്യമായി ഇടവേളകളില്‍ വൃത്തിയാക്കുകയും തീറ്റ അടിഞ്ഞുകൂടാതെ സൂക്ഷിക്കുകയും ചെയ്യണം.അല്ലെങ്കില്‍ കൂട് മത്സ്യകൃഷിയില്‍ അരിപ്പന്റെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്.
Discussion about this post