ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയവരിൽ പലരും ഇന്ന് നല്ല കർഷകരായി മാറിയിട്ടുണ്ട്. അത്തരമൊരു വ്യക്തിയെയാണ് നാമിന്ന് പരിചയപ്പെടുന്നത്. കുട്ടിക്കാലം മുതൽ കൃഷിയോട് താല്പര്യമുണ്ടായിരുന്നെങ്കിലും ലോക്ഡോൺ ആയതോടെയാണ് ഈ യുവകർഷകൻ കാര്യമായി കൃഷി ചെയ്യാൻ ആരംഭിച്ചത്
നിലമ്പൂരിലെ അകംപാടം എന്നയിടത്ത് ഒരേക്കർ പുരയിടത്തിൽ വാഴയും കപ്പയും ഒപ്പം ഇടവിളയായി പച്ചക്കറി, ചേന, ചേമ്പ് എന്നിവയും വിവേക് വളർത്തുന്നുണ്ട്. വാഴകൃഷിയിൽ വിവേകിനെ സഹായിക്കുന്നത് സുഹൃത്തായ റായിഷയാണ്. പൂവൻ, നേന്ത്രൻ എന്നീ ഇനങ്ങളിലുള്ള വാഴകളാണ് കൃഷി ചെയ്യുന്നത്
വിളകൾ മാത്രമല്ല വളർത്തു മൃഗങ്ങളെയും പക്ഷികളെയുമെല്ലാം ഈ കർഷകൻ പരിപാലിക്കുന്നുണ്ട്. മലബാറി ഇനത്തിലുള്ള ആടുകൾ, കോഴികൾ, ഫിഞ്ച്, ആഫ്രിക്കൻ ലൗ ബേർഡ്സ് എന്നിങ്ങനെയുള്ള പക്ഷികൾ എന്നിവയ്ക്കൊപ്പം പോമറേനിയൻ നായയുമുണ്ട്.
കൃഷി മാസികകളിൽ നിന്നും കൃഷിഭവനിൽ നിന്നും ലഭിച്ച അറിവുകൾ വിവേകിന് ഏറെ സഹായകരമായി. ഒപ്പം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ കൂടി ലഭിച്ചതോടെ കൂടുതൽ ഉത്സാഹമായി. മലപ്പുറത്തേക്ക് കൊണ്ടോട്ടിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ് വിവേക് . ഇനിമുതൽ ജോലിക്കൊപ്പം കൃഷിയും കൊണ്ടുപോകണമെന്നാണ് വിവേകിന്റെ തീരുമാനം.
Discussion about this post