36 സെൻറിൽ കാർഷിക വിപ്ലവം ഒരുക്കിയ വീട്ടമ്മയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിന്ദു ജോസഫ്. അധ്യാപനത്തോടൊപ്പം കൃഷിയെയും അളവറ്റ് സ്നേഹിക്കുന്ന ബിന്ദു ടീച്ചർ വീട്ടുമുറ്റത്തും മട്ടുപ്പാവിലും മികച്ച ആസൂത്രണത്തിലൂടെ അണിയിച്ചൊരുക്കിയ കാർഷിക മാതൃക കൃഷിയെ സ്നേഹിക്കുന്ന എല്ലാവരിലും പ്രചോദനം ഉണർത്തുന്നതാണ്. ഇഞ്ചി മഞ്ഞൾ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും, ബോഗൺവില്ല കൃഷിയും, വിവിധ തരത്തിലുള്ള പഴവർഗ്ഗങ്ങളും വാണിജ്യാടിസ്ഥാനത്തിൽ ഇവിടെ കൃഷി ചെയ്യുന്നു. ഇതിനോടൊപ്പം അത്യുല്പാദനശേഷിയുള്ള തൈകൾ ഉൽപാദിപ്പിക്കുന്ന നഴ്സറിയും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. കൃഷി തൽപരരായ എല്ലാവർക്കും വേണ്ടി കാർഷിക ട്രെയിനിങ്ങും ടീച്ചർ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കാർഷിക മേഖലയിൽ മാതൃകാപരമായ സംഭാവനകൾ നൽകിയതിന് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ അന്ത്യോദയ കാർഷിക പുരസ്കാരമടക്കം നിരവധി അവാർഡുകൾ ബിന്ദു ടീച്ചറെ തേടിയെത്തിയിരിക്കുന്നു.
Discussion about this post