മുട്ടയുത്പാദന മേഖല കീഴടക്കിക്കൊണ്ടിരിക്കുന്ന മേല്‍ത്തരം മുട്ടക്കോഴിവര്‍ഗ്ഗമാണ് ബി.വി.380. ഒട്ടേറെ പ്രത്യേകതകളുള്ള ബി.വി.380 കോഴികളില്‍ നിന്ന് കൂടുതല്‍ ആദായമാണ് ചെറുകിട കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്കും വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളര്‍ത്തല്‍ നടത്തുന്ന കര്‍ഷകര്‍ക്കും ലഭിക്കുന്നത്. 280 മുതല്‍ 300 വരെ മുട്ടകളാണ് വര്‍ഷത്തില്‍ ഈ കോഴികളില്‍ നിന്ന് ലഭിക്കുക. ഇതുതന്നെയാണ് ബി.വി.380 മുട്ടക്കോഴിവര്‍ഗങ്ങള്‍ മുട്ടയുത്പാദന മേഖലയില്‍ പെട്ടെന്ന് സ്ഥാനം പിടിച്ചതിന് കാരണവും.
കേരളത്തിലെ കാലാവസ്ഥയുമായി ഇണങ്ങുന്ന ഈ കോഴികളുടെ മുട്ടകള്‍ തവിട്ടു നിറത്തിലായിരിക്കും. വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ നിറവ്യത്യാസം കൊണ്ട് പൂവനെയും പിടയേയും തിരിച്ചറിയാന്‍ കഴിയുമെന്നത് മറ്റൊരു പ്രത്യേകത. ഈ കോഴികളെ കൂട്ടിനകത്ത് അടച്ചിട്ടും പുറത്ത് തുറന്നുവിട്ടും വളര്‍ത്താവുന്നതാണ്.
Discussion about this post