ജൈവവളത്തില്‍ ഏറ്റവും ഗുണമേന്മയുള്ളതാണ് കോഴിവളം. എന്നാല്‍ കോഴിവളം ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ വിളകളെ പ്രതികൂലമായി ബാധിച്ചേക്കും. സാന്ദ്രതയേറിയ വളമാണ് കോഴിവളം. അതിനാല്‍ ചൂടുകൂടി ചെടികള്‍ വാടിപ്പോകാന്‍ സാധ്യത കൂടുതലാണ്.
കോഴിവളം സംസ്‌കരിക്കാന്‍ ഒരു തടത്തില്‍ ഒരടി ഉയരത്തില്‍ വിതറുക. 100 കിലോ കോഴികാഷ്ടത്തിന് 30 ലിറ്റര്‍ വെള്ളമെന്ന തോതില്‍ തളിച്ചുകൊടുക്കണം. ബെഡ് നന്നായി ഇളക്കിയശേഷം ഒരു കൂനയായി മാറ്റി കൂട്ടിയിടുക. 3 ദിവസം ഇടവയിട്ടു ഇങ്ങനെ ചെയ്യുക. 45 മുതല്‍ 90 ദിവസം വരെ ഇത് തുടരുക. കൂനയില്‍ നിന്നും പുക ഉയരുന്നെങ്കില്‍ വീണ്ടും ഇളക്കി കൂട്ടി ഇടുക. ഇങ്ങനെ കൃത്യമായി ചെയ്തുകൊടുത്താല്‍ ചെടികള്‍ക്ക് ഉപയോഗിക്കാന്‍ പാകമായ വളമാകും. സംസ്‌കരിച്ചു കഴിഞ്ഞെങ്കിലും വളത്തിന്റെ സാന്ദ്രത കൂടുതല്‍ ആയിരിക്കും. അതിനാല്‍ കോഴികാഷ്ട കൂന ഇളക്കുമ്പോള്‍ മൂക്കും വായും നന്നായി മൂടി കെട്ടണം. വളം ഇടുമ്പോള്‍ തടത്തില്‍ നിന്നും ഒരടി അകലം പാലിക്കാനും ശ്രദ്ധിക്കണം. ഇടക്കിടയ്ക്ക് നനച്ചു കൊടുക്കുകയും ചെയ്താല്‍ നല്ല ഫലം ലഭിക്കും.
Discussion about this post