തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിന് ഒരു പ്രത്യേകതയുണ്ട്. മലയാളിയുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഉല്പാദന കേന്ദ്രമാണ് പാങ്ങോട്.
വിദേശിയായ ഡ്രാഗണ്‍ ഫ്രൂട്ടിനെ പാങ്ങോട് പഞ്ചായത്തില്‍ പരിചയപ്പെടുത്തിയ ഒരാളുണ്ട്. തണ്ണിച്ചാല്‍ വൈശാഖത്തില്‍ വിജയന് ജനാര്ദനന്. ജോലി ആവശ്യാര്‍ത്ഥം മലേഷ്യയിലേക്ക് പോയ വിജയന് മടങ്ങിയെത്തിയത് ഡ്രാഗണ്‍ഫ്രൂട്ടിന്റെ തൈയ്യുമായാണ്. ഇപ്പോഴത് പതിനഞ്ചേക്കറിലേറെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കൃഷിയാണ്.
Discussion about this post