Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

ഡയാന്തസ് പരിചരണ രീതികൾ

Agri TV Desk by Agri TV Desk
November 22, 2020
in പൂന്തോട്ടം
171
SHARES
Share on FacebookShare on TwitterWhatsApp

ഫ്ലവർ ഓഫ് ഗോഡ് അഥവാ ദൈവത്തിന്റെ പുഷ്പം എന്നാണ് ഡയാന്തസ് അറിയപ്പെടുന്നത്. പുഷ്പങ്ങളുടെ ഭാഷയിൽ ഡയാന്തസ് ധീരതയുടെ പ്രതീകമാണ്. സ്വീറ്റ് വില്യം, കാർണേഷൻ, പിങ്ക് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലുള്ള ഡയാന്തസ് ചെടികളുണ്ട്. ഏകവർഷികളായ സസ്യങ്ങളും ദ്വിവർഷികളായ സസ്യങ്ങളും ബഹുവർഷികളായ സസ്യങ്ങളും ഡയാന്തസ് എന്ന ജനുസ്സിൽ ഉൾപ്പെടുന്നു. പിങ്ക്, ചുവപ്പ്, വെളുപ്പ്, പർപ്പിൾ എന്നീ നിറങ്ങളിൽ ആകർഷണീയമായ പുഷ്പങ്ങളാണ് ഡയാന്തസിന്റേത്.  ഇതളുകളുടെ അറ്റം കത്രികകൊണ്ട് വെട്ടിയെടുത്തതുപോലെയാണ്.ഒരു ലെയർ ഇതളുകൾ മാത്രമുള്ളവയും അടുക്കുകളായി ഇതളുകളുള്ളവയുമുണ്ട്. ഇവയിൽ ഏതു തന്നെയായാലും ഭംഗിയിൽ ഒട്ടുംതന്നെ കുറവില്ല. 50 സെന്റീമീറ്ററോളം മാത്രം ഉയരം വയ്ക്കുന്ന സ്വീറ്റ് വില്യം, കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള ഡയാന്തസ് ഇനമാണ്.

വിത്ത് മുളപ്പിച്ചും ചിനപ്പുകൾ മാറ്റി നട്ടും കമ്പ് മുറിച്ചുനട്ടും ഡയാന്തസ് വളർത്താം. ചീയൽ രോഗം വളരെ പെട്ടെന്ന് ബാധിക്കുന്ന സസ്യമാണിത് . അതിനാൽ നീർവാർച്ചയുള്ള മണ്ണിൽ തന്നെ ഡയാന്തസ് നടാൻ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്,  മണൽ, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചെടികൾ നന്നായി വേരുപിടിച്ച ശേഷം വെയിലത്ത് വച്ച് വളർത്താം. ഒരു ദിവസം ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശം വേണം. വെള്ളമൊഴിക്കുമ്പോൾ ചുവട്ടിൽ കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചുവടിനോട് ചേർത്ത് പുതയിടുന്നത് നല്ലതല്ല.

ചെടികളുടെ ആകർഷണീയത കൂട്ടാനും കൂടുതൽ പൂക്കളുണ്ടാകാനും വാടിയ പൂവുകൾ യഥാസമയം ചെടിയിൽനിന്ന് നീക്കം ചെയ്യണം. വാടിയ പൂക്കൾ നിലനിർത്തിയാൽ അവയിൽ വിത്ത് ഉണ്ടാവുകയും ചെടിയുടെ ആകർഷണീയത കുറയുകയും ചെയ്യും.

നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം, ആട്ടിൻകാഷ്ഠം എന്നിവ നല്ല ജൈവവളങ്ങളാണ്. കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ തെളി നേർപ്പിച്ച് ഒഴിക്കുന്നതും നല്ലതാണ്. മാസത്തിലൊരിക്കൽ ചുവട്ടിൽ ജൈവവളം ചേർത്തു കൊടുക്കാം. അമിതമായ മഴ ചെടിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഡയാന്തസ് ചെടികളെ മഴയേൽക്കാത്ത രീതിയിൽ മാറ്റി വയ്ക്കുന്നത് നല്ലതാണ്.

Share171TweetSendShare
Previous Post

പച്ചക്കറി വിളകളിലെ വാട്ടരോഗവും നിയന്ത്രണവും

Next Post

അഴകിന്റ റാണിയായി ബ്രൗണിയ

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post

അഴകിന്റ റാണിയായി ബ്രൗണിയ

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies